Headlines

കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം ഡൽഹിയിലേയ്ക്ക്; ഐക്യദാർഢ്യ സദസ്സ് കിഴക്കുംഭാഗത്ത്

LDF ഐക്യ ദാർഡ്യ ജനകീയ സദസ്സ് ചിതറയിൽ സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി സ.അഡ്വ. സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് കരകുളം ബാബു , സിപിഐ നേതാവ് കണ്ണൻകോട് സുധാകരൻ , സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണ കുറിപ്പ് , ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി , കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്‌സൺ നജീബത്ത് , സിപിഎം നേതാവ് സുകുമാര പിള്ള…

Read More

ചിതറയിൽ വാഹനാപകടം ;കാലിന് ഗുരുതരമായി പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചിതറ ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസിന് സമീപത്താണ് അപകടം ഉണ്ടായത്.ഒരേ ദിശയിലേക്ക് സഞ്ചരിച്ച വാഹനം ഒരുമിച്ച് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്ത് നിന്നും വാഹനം വരുന്നത് കണ്ട് ഇടത്തേക്ക് ഇരുചക്ര വാഹനം തിരിച്ചതിനെ തുടർന്ന് മഹീന്ദ്ര ജീപ്പിൽ തട്ടുകയായിരുന്നു . തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വെള്ളാറവട്ടം സ്വദേശികളാണ് ബൈക്ക് യാത്രികർ എന്നാണ് അറിയാൻ കഴിയുന്നത്. കാലിന് ഗുരുതര പരിക്കേറ്റ ഇവരെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. അമിത…

Read More

ചിതറയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം ; രണ്ട് പേർ പിടിയിൽ

ചിതറ വിശ്വാസ് നഗറിലാണ് സംഭവം . കടം വാങ്ങിയ തുക തിരിച്ചു നൽകാത്തതിലുള്ള തർക്കമാണ് വടിവാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമത്തിൽ എത്തിയത്. കടയ്ക്കൽ സ്വദേശി മുച്ചിൽ ചിതറ സ്വദേശി മുഹമ്മദ് സഹദ് എന്നിവരാണ് പിടിയിലായത്. ജേഷ്ഠൻ കടം മേടിച്ച തുക നൽകാൻ ഉള്ളതിനാൽ പ്രതികൾ ഷിബിൻ ഷായെ ചിതറ വിശ്വാസ് നഗറിൽ വച്ചു തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിച്ചു. ഷിബിൻ ഷായുടെ സുഹൃത്ത് വിഷ്ണു ദേവ് ഈ ആക്രമണം തടയാൻ ശ്രമിച്ചതോടെ പ്രതികൾ കുരുമുളക് സ്പ്രേ…

Read More

ചിതറയിൽ യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ആക്രമണം

ചിതറയിൽ യുവാക്കൾക്ക് നേരെ കുരുമുളക് സ്പ്രേ ചെയ്തു ആക്രമണം. കഴിഞ്ഞദിവസം ചിതറ വിശ്വാസ് നഗറിൽ ഒരു വീട്ടിലെ ഹൗസ് വാമിംഗി ന്റെ തലേദിവസം യുവാക്കൾ തമ്മിലുള്ള തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പോലീസ് കേസെടുത്തു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ കണ്ണൻകോട് ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്നം ഗ്രാമ ദീപം ഗ്രന്ഥ ശാല നാടിന് സമർപ്പിച്ചു

ചിതറ പഞ്ചായത്ത് കണ്ണങ്കോട് നിർമ്മിച്ച സാംസ്കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രാജീവ് കൂരാപ്പിള്ളി അധ്യക്ഷനായി. എ അജിത്ത് ലാൽ സ്വാഗതം പറഞ്ഞു. വർഷങ്ങളായി നശിച്ചു കിടന്ന ടിവി കിയോസ്കാണ് ഒരു കൂട്ടം ചെറുപ്പക്കാർ പഞ്ചായത്തിന്റെ സഹായത്തോടെ സാംസ്കാരിക നിലയമാക്കി മാറ്റിയത്. ഗ്രന്ഥശാല, സാംസ്കാരിക നിലയം, ഇ -സേവന കേന്ദ്രം, പിഎസ്‌സി കോച്ചിംഗ് എന്നിവ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പട്ടികജാതി കോളനികൾ നിരവധിയുള്ള കണ്ണങ്കോട് എസ് സി ഫണ്ട്…

Read More

DYFI ചിതറ മേഖല കമ്മിറ്റി കാൽനടപ്രചരണജാഥ സംഘടിപ്പിച്ചു

2024 ജനുവരി 20 നു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ DYFI സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് DYFI ചിതറ മേഖല കമ്മിറ്റി കാൽനടപ്രചരണജാഥ സംഘടിപ്പിച്ചു. മുള്ളിക്കാട് മുതൽ അയിരക്കുഴി വരെയാണ് ജാഥ നടന്നത്.DYFI കടയ്ക്കൽ ബ്ലോക്ക് സെക്രട്ടറി ഡോ. വി. മിഥുൻ ആണ് ജാഥ ഉദ്ഘാടനം നിർവഹിച്ചത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു

ചിതറ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ ജനുവരി 8 രാവിലെ 10 മണിക്ക് പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി R M രജിതയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണൽ ശ്രീമതി. N S ഷീന സ്വാഗതം ആശംസിച്ചു. തുടർന്ന് പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ…

Read More

ചിതറ മതിരയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. മതിര ശിവ ക്ഷേത്രത്തിനടുത്താണ് ആക്രമണം ഉണ്ടായത്.സുഗണവിലാസത്തിൽ അക്ഷയ് (23) നേയും ശ്രീക്കുട്ടനുമാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം മാരക ആയുധങ്ങളുമായി മർദിച്ചത് . ബൈക്കിന്റെ സ്റ്റമ്പ് ഉൾപ്പെടെ ഉപയോഗിച്ചയിരുന്നു മർദനം . മുഖം മൂടി ധരിച്ചെത്തിയ ആളുകളെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തലയ്ക്ക് ഗുരുതരമായി അക്ഷയ്ക്ക് പരിക്കേറ്റു . ഉടൻ കടയ്ക്കൽ ഗവർമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

ചിതറ സ്വദേശിയിൽ നിന്നും ഉൾപ്പെടെ കോടികൾ തട്ടിയ കേസിൽ ഒരാൾ ചിതറ പോലീസിന്റെ പിടിയിൽ

ചിതറ സ്വദേശിയിൽ നിന്നും ഉൾപ്പെടെ കോടികൾ തട്ടിയ കേസിൽ ഒരാൾ ചിതറ പോലീസിന്റെ പിടിയിൽ കുളത്തുപ്പുഴ കേന്ദ്രമാക്കി വിവിധ മേഖലകളിൽ പ്രധാനമന്ത്രിയുടെ പേരിൽ സ്വയം തൊഴിൽ വയ്പ്പ എന്ന് പറഞ്ഞു കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ ചിതറ പൊലീസിന്റെ പിടിയിൽ ആയി. കുളത്തുപ്പുഴ ESM സ്വദേശിനി രമ്യ പ്രസാദാണ് പിടിയിലായത്. അങ്കണവാടി ഹെൽപ്പറയ ചിതറ സ്വദേശിയിൽ നിന്നും 71 ലക്ഷം രൂപയാണ് രമ്യ പ്രസാദ് ഉൾപ്പെടുന്ന സംഘം തട്ടി എടുത്തത് . ഈ കേസിൽ ഉൾപ്പെടുന്ന…

Read More

ചിതറ മഹാദേവർക്കുന്ന് ബഷീർ കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

2/03/2019 – ൽ ബഷീർ കച്ചവടം കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്ന് മുപ്പതോടെ വീട്ടിലേക്ക് വരവേ പ്രതി ബഷീറിനെ ഇരട്ടപ്പേര് വിളിച്ചതുമായി ഉണ്ടായ തർക്കം സംഘർഷത്തിൽ എത്തുകയായിരുന്നു. തുടർന്ന് പ്രതിയായ ഷാജഹാന്റെ നെറ്റിയിൽ പരിക്ക് പറ്റിയിരുന്നു . ബഷീർ വീട്ടിലെത്തി കുളിക്കാൻ നിൽക്കുന്ന സമയത്ത് ഷാജഹാൻ ബഷീറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ബഷീറിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ കൊല്ലം 3rd അഡീഷണൽ ഡിസ്ട്രിക്ട് & സെക്ഷൻസ് ജഡ്ജി ഉഷാ നായരാണ് പ്രതിക്ക് ജീവപര്യന്തം തടവും…

Read More
error: Content is protected !!