Headlines

ചിതറയിൽ പ്രായപൂർത്തിയകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നാൽപ്പ്കാരൻ പിടിയിൽ

ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി സുധീഷാണ് പിടിയിലായത്. മൂന്ന് വർഷമായി പെൺകുട്ടിയുടെ വീട്ടുകാരുമായി അടുപ്പത്തിലായിരുന്നു പ്രതി . ഈ അടുപ്പം മുതലെടുത്തായിരുന്നു പീഡനം. മൊബൈൽ ഫോണിലൂടെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചായിരുന്നു പീഡനം എന്നാണ് പരാതി. വീട്ടിൽ ആരുമില്ലത്ത സമയം മനസിലാക്കി വീട്ടിലെത്തുന്ന പ്രതി പീഡനം നടത്തുകയായിരുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ പ്രതി അശ്ലീല വീഡിയോ അയച്ചു നൽകിയിരുന്നു . സംശയം തോന്നിയ വീട്ടുകാർ ചിതറ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് കായംകുളത്ത് നിന്ന് പ്രതിയെ പിടികൂടി

Read More

ചിതറയിൽ മന്ത്രി ചിഞ്ചുറാണി ഇടപ്പെട്ട് ശസ്ത്രക്രിയ നടത്തിയ കുതിരയ്ക്ക് ചിതറ മൃഗ ഡോക്ടർ തുടർ ചികിത്സ നൽകിയില്ലെന്ന് ആരോപണം

ചിതറ സ്വദേശിയും കുതിരയുടെ ഉടമസ്ഥതനുംമായ അമാനി ഫസിൽ രംഗത്ത് എത്തിരിക്കുന്നത് കുറച്ച് മാസങ്ങൾക്ക് മുമ്പ് അമാനി ഫസിൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കുതിരയ്ക്ക് ക്യാൻസർ ബാധിച്ച് ചിതറ ഗവർമെന്റ് മൃഗശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ നിർദ്ദേശ പ്രകാരം കൊല്ലത്ത് നിന്ന് എട്ടോളം ഡോക്ടർമാർ എത്തി കുതിരയെ ഓപ്പറേഷൻ ചെയ്തു .കുതിരയുടെ ജീവൻ രക്ഷിച്ചു. എന്നാൽ അതിന് ശേഷം മൃഗ ഡോക്ടർ നിസ്സാം തുടർ ചികിൽസ നടത്തുവാൻ തയ്യാറായിട്ടില്ല എന്നാണ്…

Read More

ചിതറ ഗ്രാമപഞ്ചായത്ത്  ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണം നടത്തി

ചിതറ ഗ്രാമപഞ്ചായത്ത് പഞ്ചായത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്തക വിതരണം നടത്തി. രാവിലെ 11.30 ഇന് പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ച്നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. M S മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ ഡിറ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. N S ഷീന അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ്‌ ശ്രീ. R M രജിത, മുൻ ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ. P R…

Read More

ചിതറ പേഴുംമൂട് നിന്നും വാഹനത്തിൻ്റെ പാഴ്സുകൾ മോഷണം നടത്തിയ നാല് പേർ പിടിയിൽ

ചിതറ പേഴുംമൂട് പള്ളിയ്ക്ക് സമീപം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും മാണ് പ്രതികൾ വാഹനത്തിൻ്റെ പാഴ്സുകൾ മോഷണം നടത്തിയത്. സംഭവത്തിൽ പ്രതികളായ സനൽ കുമാർ(36) ബൈജു (39) രാഹുൽ (28) സൈമൺ (42) എന്നുവരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തതു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Read More

ചിതറ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കാർ കടയിലേക്ക് ഇടിച്ചു കയറി

ചിതറ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം ഇന്നലെ രാത്രിയിൽ നിയന്ത്രണം വിട്ട കാർ കടലിലേക്ക് ഇടിച്ചു കയറി JS സ്റ്റോഴ്‌സ് എന്ന പള്ളികുന്നും പുറം സ്വദേശിയായ ഉടമസ്ഥതയിലുള്ള കടയിലേക്കാൻ വാഹനം ഇടിച്ചു കയറിയത്

Read More

അമ്മയും കുഞ്ഞും മരിച്ച കേസിൽ അക്യുപങ്ചർ ചികിത്സകന് ചിതറയിലും സ്ഥാപനം

വീട്ടിൽ നടന്ന പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച കേസിൽ അക്യുപങ്ചർ ചികിത്സകന്റെ അറസ്റ്റ് രേഖപെടുത്തി. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെയാണ് നേമം പൊലീസ് എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മരിച്ച ഷെമീറ ബീവിയുടെ ഭർത്താവ് നയാസിനെ നാളെ വൈകിട്ട് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.ഇരുപ്രതികളും ഉച്ചമുതൽ നേമം പൊലീസ് സ്റ്റേഷനിലുണ്ട്. ശിഹാബുദ്ദീനെ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കുന്നതിനിടെ നാടകീയ സംഭവങ്ങളാണ് സ്റ്റേഷനിലുണ്ടായത്. സ്റ്റേഷനിൽ നിന്നിറങ്ങുന്നതിനിടെ നയാസ് ശിഹാബുദ്ദീന്റെ നേർക്ക് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു. പൊലീസുകാർ നയാസിനെ പിടിച്ചതിനാൽ ശിഹാബുദ്ദീനെ ആക്രമിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയില്ല….

Read More

ചിതറയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ റബ്ബർ പുരയിടത്തിലാണ് യുവാവ് തൂങ്ങി മരിച്ചുനിൽക്കുന്നതായി കണ്ടത്. ചിതറ കുളത്തറയിൽ ബന്ധു വീട്ടിൽ വർഷങ്ങളായി താമസിച്ചു വന്നിരുന്ന അനിൽകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ സമീപ വാസികളാണ് യുവാവ്  മരിച്ചു നിൽക്കുന്നത് ശ്രദ്ധയിൽ പെടുന്നത്. ഉടൻ ചിതറ പോലീസിൽ വിവരം അറിയിച്ചു. ചിതറ പോലീസ് സ്ഥലത്തെത്തിൽ നടപടികൾ സ്വീകരിച്ചു  യുവാവിന്റെ ബോഡി ആശുപത്രിയിലേക്ക് മാറ്റി മരണകാരണം വ്യക്തമല്ല വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

ചിതറ പഞ്ചായത്തിലെ കൊല്ലായിൽ വാർഡിൽ ആദ്യ സർക്കാർ കെട്ടിടത്തിന് തറക്കല്ലിട്ടു

ചിതറ പഞ്ചായത്തിൽ കൊല്ലായിൽ വാർഡിൽ പഞ്ചായത്ത് നിർമ്മിക്കുന്ന അംഗൻവാടി കെട്ടിടത്തിന് വാഴവച്ചകാലയിൽ പ്രസിഡന്റ് എം എസ് മുരളി തറക്കല്ലിട്ടു. വൈസ് പ്രസിഡന്റ് ആർ എം രജിത അധ്യക്ഷയായി. പഞ്ചായത്ത് അംഗം ജനനി സ്വാഗതം പറഞ്ഞു. വർഷങ്ങളായി വാടക കെട്ടിടത്തിലാണ് കൊല്ലായിൽ അംഗൻവാടി പ്രവർത്തിച്ചിരുന്നത്. പഞ്ചായത്ത് കെട്ടിടം നിർമിക്കാൻ 12 ലക്ഷം രൂപ അനുവദിച്ചു. കെട്ടിടം പൂർത്തിയാക്കുന്നതോടെ പഞ്ചായത്തിലെ 46 അംഗൻവാടികളിൽ 44 അംഗൻവാടികൾ സ്വന്തമായി കെട്ടിടമുള്ളവയാകും. പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരാപ്പിള്ളി, ഷിബു, മിനി ഹരികുമാർ, കവിത,…

Read More

ചിതറ സത്യമംഗത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ

ചിതറ സത്യമംഗലം ചാവരുകാവ് മുളമൂട്ടിൽ വീട്ടിൽ ശരണ്യയുടെയും രതീഷിന്റെയും മകൾ റിതികയാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം . . കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖത്തേ തുടർന്ന് ചികിൽസയിൽ ആയിരുന്നു. മാസങ്ങൾക്ക് മുമ്പ് ഇതുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ നടന്നിരുന്നതായും നാട്ടുകാർ പറയുന്നു. ഇന്ന് ഉച്ചയോടെ കുഞ്ഞിനെ കുളിച്ചു കഴിഞ്ഞു കുഞ്ഞു കരഞ്ഞു കരച്ചിലിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ കുഞ്ഞിന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി…

Read More

ചിതറയിൽ സ്വകാര്യ ഹോട്ടലിൽ നിന്നും ഭക്ഷണ മാലിന്യമടങ്ങിയ വെള്ളം റോഡിലേക്ക് ഒഴുകുന്നത് കാൽനടയാത്രക്കാർക്കും പൊതു ജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി

ചിതറ സർവീസ്‌ സഹകരണ ബാങ്കിന് സമീപമാണ് ഭക്ഷണ മാലിന്യമടങ്ങിയ വെള്ളം പൊതു ജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ റോഡിലേക്ക് ഒഴുക്കി വിടുന്നതായി പരാതി ഉയരുന്നത് . ഒട്ടനവധി സർക്കാർ സംവിധാനങ്ങളും , അക്ഷയ സെന്റർ , കൃഷി ഭവനും ഉൾപ്പെടെയുള്ള ഈ റോഡിൽ ദിവസേന നൂറുകണക്കിന് പൊതുജനങ്ങളാണ് കാൽനട യാത്രക്കാരായും വാഹനത്തിലും എത്തുന്നത്. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയിൽ പുനർ നിർമ്മിച്ച റോഡിലൂടെയാണ് ഹോട്ടൽ മാലിന്യം ഉൾപ്പെടെ അടങ്ങുന്ന മലിന ജലം ഒഴുക്കി വിടുന്നത് ….

Read More
error: Content is protected !!