ചിതറയിൽ യുവതിയെ ബലാത്സംഗം ചെയ്ത പ്രതിയെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം യുവതിയെ വീട്ടിൽ എത്തി ക്രൂരമായി ബലാൽസംഗം ചെയ്യുകയായിരുന്നു പ്രതി. മടത്തറ ചല്ലിമുക്ക് സ്വദേശി 22 വയസ്സുള്ള വിഷ്ണുവിനെ ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വെള്ളം ചോദിച്ചു എത്തിയ യുവാവ് .വെള്ളം എടുക്കുവാൻ അടുക്കളയിലേക്ക് പോയ യുവതിയെ  പിന്തുടർന്ന് എത്തി കടന്നു പിടിച്ചാണ് പീഡിപ്പിച്ചത് . നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പ്രതിയെ ചിതറ പോലീസിൽ ഏൽപ്പിച്ചു. യുവതിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും…

Read More

ചിതറ ഗവൺമെൻറ് എൽ പി എസിൽ ഗണിത ശില്പശാല

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായിചിതറ ഗവൺമെൻറ് എൽ പി എസ്സിൽ ഒന്നാം ക്ലാസുകാർക്കുള്ള പുസ്തകവിതരണവും യൂണിഫോം വിതരണവും ഗണിത ശില്പശാലയും സീനിയർ അസിസ്റ്റൻറ് ശ്രീമതി ഐറിൻ ദീപ ഉദ്ഘാടനം ചെയ്തു . പുതിയ പാഠ്യ പദ്ധതിയെക്കുറിച്ചും പാഠപുസ്തകത്തെക്കുറിച്ചും സംയുക്ത ഡയറിയെ കുറിച്ചും എല്ലാം അധ്യാപകർ രക്ഷിതാക്കളുമായി സംവദിച്ചു.കുട്ടികൾക്കായുള്ള പഠന ഉപകരണങ്ങൾ നിർമ്മിക്കാൻ ഏറെ താല്പര്യത്തോടെയാണ് എല്ലാ രക്ഷിതാക്കളും വിദ്യാലയത്തിൽ എത്തിയത്. പുതിയ പാഠപുസ്തകങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. കളികളിലൂടെയും പരീക്ഷണങ്ങളിലൂടെയും കഥകളിലൂടെയും ഒന്നാം ക്ലാസുകാർ ആർത്തുല്ലസിച്ച്…

Read More

ചിതറ മതിരയിൽ വച്ച് നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

മെയ്‌ 22 ന് അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യദിനാചാരണത്തോട് അനുബന്ധിച്ചു സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചിതറ ഗ്രാമപഞ്ചായത്ത് . ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മറ്റി കാവിന് കാവലായി എന്ന പേരിൽ മതിര ദേവി ക്ഷേത്രത്തിലെ കാവിൽ വച്ച് നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു.. ബിഎംസി കൺവീനർ പ്രിജിത്ത്. പി അരളീവനം അധ്യക്ഷനായ ക്യാമ്പ് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ എം എസ് മുരളി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ എസ് ഷീന സ്വാഗതം പറയുകയും ബീറ്റ് ഫോറസ്റ്റ്…

Read More

അറിയിപ്പ്; ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്

ചിതറ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിലവിലുള്ള ഹൈസ്‌കൂൾ വിഭാഗം സംസ്കൃതം – 1, അറബിക് – 1, മാത്തമറ്റിക്‌സ് – 2, ഫിസിക്കൽ സയൻസ് -1. ഒഴിവുകളിലേക്കും, അനധ്യാപക ഒഴിവായ ഫുൾ ടൈം മീനിയൽ 1, ഒഴിവിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്കുള്ള ഇൻ്റർവ്യൂ 24/05/2024 വെള്ളി രാവിലെ 10 മണിക്ക് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ് എന്ന് സ്കൂൾ ഹെഡ് മിസ്ട്രസ് അറിയിച്ചു.

Read More

ചിതറ മൂന്ന്മുക്ക് അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങളുടെ മോഷണം; നാല് പ്രതികളിൽ മൂന്ന് പേരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു

ചിതറ അക്ഷയ ക്രഷറിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു കടത്തിയ പ്രതികളെയാണ് ചിതറ പോലീസ് ഇന്ന് രാവിലെ പിടികൂടിയത്. നാല് പ്രതികളിൽ മൂന്ന് പേരെയാണ് ചിതറ എസ് ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശികളായ ഒന്നാം പ്രതി  വിനോയ്‌ എന്ന് വിളിക്കുന്ന ബിച്ചു(19) , രണ്ടാം പ്രതി അനന്തു (20) , നാലാം പ്രതി മനു (36) എന്നിവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. മൂന്നാം പ്രതി ഒളിവിലാണ് അക്ഷയ ക്രഷർ ഉടമ നൽകിയ പരാതിയിൽ…

Read More

6 പവന്റെ സ്വർണ മാല പൊട്ടിച്ച ചിതറ സ്വദേശിയെ ചിതറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

പൊഴിയൂരിൽ സ്കൂട്ടർ യാത്രികയെ ആക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച കേസിലെ പ്രതിയായ ചിതറ ഉണ്ണിമുക്ക് സൂര്യകുളം തടത്തരികത്ത് വീട്ടിൽ 24 വയസുകാരൻ മുഹമ്മദ് ഷാനെ പൊഴിയൂർ പോലീസ് ചിതറയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ചിതറ സ്വദേശി ആയിട്ടുള്ള മുഹമ്മദ് ഷാൻ സ്വന്തം നാട്ടിൽ കേസിന് ആസ്പദമായി എന്തെങ്കിലും ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നറിയനാണ് ചിതറയിൽ എത്തിച്ചത്. സ്കൂട്ടർ യാത്രികയെ അക്രമിച്ച് തള്ളിയിട്ട് 6 പവന്റെ മാല പൊട്ടിച്ച CCTV ദൃശ്യങ്ങൾ വളരെയധികം ചർച്ചയായിരുന്നു.പ്രതികൾ ഇപ്പോൾ പൊഴിയൂർ…

Read More

ചിതറ വളവുപച്ചയിൽ നിന്നും ബുള്ളറ്റ് മോഷണം; പ്രതികൾ പിടിയിൽ

വളവുപച്ച വർക്ക് ഷോപ്പിൽ നിന്ന് മൂന്നു പ്രതികൾ ചേർന്ന് ബുള്ളറ്റ് മോഷണം പ്രതികൾ പോലീസ് പിടിയിൽ 10.05.2024 തീയതിനാലു മണിയോടുകൂടി  കൊല്ലായിൽ സ്വദേശികളായ നൗഫൽ 20മുഹമ്മദ് ഇർഫാൻ 21ചിതറ പള്ളിക്കുന്നും പുറം സ്വദേശി സന്ദീപ് ലാൽ എന്നിവർ ചേർന്ന് വളവുപച്ചയിൽ വർക്ക്‌ഷോപ്പ് നടത്തി വന്ന സജുവിന്റെ ഷോപ്പിൽ എത്തുകയുംബുള്ളറ്റ് ബലാൽക്കാരമായി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സഞ്ജുവിനെ ഭീഷണിപ്പെടുത്തി. ബുള്ളറ്റ് ടയർ പഞ്ചർ ആയിരുന്നതിനാൽഒരു പിക്കപ്പ് വാനിൽ കയറ്റി ആണ് പ്രതികൾ ബുള്ളറ്റ് കൊണ്ടുപോയത്. ചിതറയുള്ള…

Read More

ചിതറ ഐരക്കുഴിയിൽ വാഹനാപകടം

ചിതറ ഐരക്കുഴിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. മതിലിൽ ഇടിച്ച വാഹനം നിയന്ത്രണം വിട്ട് ഐരക്കുഴി റേഷൻ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രാവിലെ 7.30 നാണ് അപകടം സംഭവിച്ചത് . വാഹനത്തിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Read More

കിഴക്കുംഭാഗത്ത് ഇരുചക്ര യാത്രികന്റെ ദേഹത്ത് തുപ്പി ബസ് യാത്രികൻ ; ബസ് റൂട്ട് മുടങ്ങി

ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം . മടത്തറയിൽ നിന്നും കടയ്ക്കലിലേക്ക് പോകേണ്ട ദില്ലൂസ്‌ ബസ് ആണ് റൂട്ട് മുടക്കിയത്. മുള്ളിക്കാട് ഭാഗത്ത് എത്തിയപ്പോൾ ദില്ലൂസ് ബസിലിരുന്ന് സ്കൂട്ടർ യാത്രികന്റെ ദേഹത്ത് മുറുക്കി തുപ്പുകയായിരുന്നു. ഇരുചക്ര യാത്രികൻ കിഴക്കുംഭാഗത്ത് എത്തിയപ്പോൾ ബസ് തടഞ്ഞു ബസ് ജീവനക്കാരോട് കാര്യം അവതരിപ്പിച്ചു.ബസിന് ഉള്ളിൽ കയറി പരിശോധന നടത്തിയ ഇരുചക്ര യാത്രികന് തന്റെ ദേഹത്ത് തുപ്പിയ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ബസ് ജീവനക്കാർ തങ്ങളുടെ സമയത്തിന് ഇനി ഓടാൻ കഴിയില്ല…

Read More

GHSS ചിതറ സ്‌കൂളിന് SSLC പരീക്ഷയിൽ തിളക്കമാർന്ന വിജയം

98.45 % വിജയം നേടി ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ നാടിന് അഭിമാനമായി. 193 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3 കുട്ടികൾ മാത്രമാണ് പരാജിതരായത്. 190 കുട്ടികളും വിജയിച്ചു കൊണ്ട് 98.45 % വിജയമാണ് കൈവരിച്ചത്. 26 കുട്ടികൾ മുഴുവൻ വിഷയത്തിലും A+ നേടി.

Read More
error: Content is protected !!