
ചിതറ തൂറ്റിക്കലിൽ ടിപ്പർ ലോറിതടഞ്ഞ് നാട്ടുകാർ
ചിതറ തൂറ്റിക്കൽ ചുമട് താങ്ങിയിൽ പ്രവർത്തിക്കുന്ന ക്വാറിയിലേക്ക് വന്ന ടിപ്പർ ലോറി അപകടകരമായ രീതിയിൽ വാഹനം ഓടിക്കുകയും പ്രദേശവാസിയെ വാഹനം തട്ടാൻ പോകുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ വാഹനം തടയാൻ ശ്രമിച്ചു . വാഹനം നിർത്താതെ ക്വാറിയിലേക്ക് ഓടിച്ചു കയറിയതോടെ പ്രദേശവാസികൾ സംഘടിച്ചുകൊണ്ട് ക്വാറിയിൽ എത്തുകയും . തുടർന്ന് നാട്ടുകാർ വാഹന നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ വാഹനത്തിന് ഫിറ്റ്നസ് ഇല്ല എന്ന് കണ്ടെത്തുകയും ചെയ്തു. അനവധി ടിപ്പർ ലോറികളാണ് മതിയായ രേഖകൾ ഇല്ലാതെ പ്രദേശത്ത് ഓടുന്നത്….