തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ സംഘര്‍ഷം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയില്‍ സംഘര്‍ഷം. സ്ഥാനാര്‍ഥിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സ്‌പോര്‍ട്‌സ് ഡേയുടെ സമ്മാനദാനം നടത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.പ്രചാരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാര്‍ഥിയെ കൊണ്ട് സമ്മാനദാനം നടത്താന്‍ കഴിയില്ലെന്ന് എസ്.എഫ്.ഐ യൂനിയന്‍ അംഗങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് എ.ബി.വി.പി–എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. മുതിര്‍ന്ന നേതാക്കളും അധ്യാപകരും ചേര്‍ന്നാണ് രംഗം ശാന്തമാക്കിയത്. നേരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. മുകേഷ് കോളജിലെത്തി ആര്‍ട്‌സ് മത്സര വിജയികള്‍ക്ക് സമ്മാനദാനം…

Read More