fbpx

കോർപ്പറേറ്റ്ഫണ്ട് വിനിയോഗത്തെ ചൊല്ലി
ചടയമംഗലത്ത് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു

ചടയമംഗലം പഞ്ചായത്തിലെ കടന്നൂർ പാറക്വാറിയുമായി ബന്ധപ്പെട്ട സി.എസ്.ആർ  (Corporate Social Responsibility) ഫണ്ട് വിനിയോഗത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. വ്യവസായങ്ങൾ മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ ഫണ്ട് വിനിയോഗിക്കേണ്ടത്. ഹോസ്പിറ്റൽ, സ്കൂൾ തുടങ്ങിയ പൊതു ആവശ്യങ്ങൾക്കോ വ്യവസായങ്ങൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത് പരിസ്ഥിതിക്കുണ്ടായ നാശങ്ങൾക്ക് പകരമായോ ഈ ഫണ്ട് വിനിയോഗിക്കണം എന്നാണ് കേന്ദ്ര പരിസ്ഥിതിവകുപ്പ് വിജ്ഞാപനത്തിൽ പറയുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി പോരേടത്തെ സി.പി.ഐയുടെ വായനശാല നവീകരണത്തിനും മറ്റുമായി…

Read More

ചടയമംഗലം പഞ്ചായത്തിലെ 96 കുടുംബംങ്ങൾക്ക് ആശ്വാസം

പഞ്ചായത്തിന് പുതിയതായി നിർമിക്കുന്ന ഓഫീസിന്റെ ഡിപിആർ പ്രകാശനവും മൂന്നാംഘട്ട ലൈഫ് പദ്ധതിയുടെ ഭൂരഹിത ഭവനരഹിതർക്കുള്ള പ്രമാണ കൈമാറ്റ ചടങ്ങും തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്തു. 96 കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനുള്ള പഞ്ചായത്തിന്റെ ഇടപെടൽ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ജെ വി ബിന്ദു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, വൈസ് പ്രസിഡന്റ് ഹരി വി നായർ, ജില്ലാ…

Read More