
കരിങ്കൊടി പ്രതിഷേധം പോലീസിനെതിരെ രൂക്ഷമായ ആരോപണവുമായി യൂത്ത് കോൺഗ്രസ്
നവ കേരള സദസ്സിനായി ചടയമംഗലത്ത് എത്തുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇതിനു മറുപടിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ.രാഹുൽ മാങ്കൂട്ടത്തിൽ ചടയമംഗലത്തും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തിൽ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി വൻ പോലീസ് സന്നാഹത്തെ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ ഉടനീളം നിയോഗിച്ചിരുന്നു. ഇതിനു പുറമേ ഡിവൈഎഫ്ഐ സംഘവും റോഡിന് ഇരുവശവും നില ഉറപ്പിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം മുൻകൂട്ടി…