
അക്ഷര പൂക്കൾ വിരിഞ്ഞു LPS ചക്കമലയിൽ പ്രവേശനോത്സവം
ചക്കമല എൽ പി സ്കൂളിൽ പ്രവേശനോത്സവം ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് ശ്രീ സോണി അധ്യക്ഷൻ ആയുള്ള യോഗത്തിൽ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ശ്യാമ സ്വാഗതം ആശംസിച്ചു. ചിതറ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഷിബു അക്ഷരദീപം തെളിയിച്ചു. അധ്യാപികമാരായ അഞ്ജലി, നിസ, അൻഷ എന്നിവർ ഏവർക്കും ആശംസകൾ അറിയിച്ചു. കുട്ടികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലക്ഷ്മി ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.