ഗ്യാസ് മസ്റ്ററിങ് : ഏജൻസിഓഫീസുകളിൽ പോകേണ്ടതില്ല.വിതരണക്കാര വീട്ടിലെത്തി ചെയ്യുമെന്ന് മന്ത്രി
പാചക വാതക കണക്ഷൻ ഇകെവൈസി പൂർത്തീകരിക്കാൻ സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി.കൂടാതെ ഇകെവൈസി സിലിൻഡർ വിതരണത്തിന് എത്തുന്നവർ വീട്ടിൽ വച്ചു തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്തിന് മറുപടിയായാണ് പുരി ഇക്കാര്യം അറിയിച്ചത്. എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ കമ്പനികളോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എല്‍പിജി…