fbpx
Headlines

സേവനം അവസാനിപ്പിക്കാൻ ഗൂഗിൾ പേ;

ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും ജനപ്രിയമായ ആപ്പാണ് ​ഗൂ​ഗിൾപേ. ഡിജിറ്റൽ ട്രാസാക്ഷനിൽ മുൻപന്തിയിലുള്ള ​ഗൂ​ഗിൾ പേ ഇപ്പോൾ‌ ചില രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കയടക്കം രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനാണ് ​ഗൂ​ഗിളിന്റെ തീരുമാനം. അമേരിക്കയിൽ ഗൂഗിൾ വാലറ്റിനാണ് കൂടുതൽ ഉപയോക്താക്കളുളളത്. ഇതാണ് ഗൂഗിൾ പേ സേവനം നിർത്താൻ കാരണം. ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജൂൺ നാലാം തീയതി വരെയെ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ….

Read More

ഇടപാടുകൾക്ക് പണം ഈടാക്കി തുടങ്ങി ഗൂഗിൾ പേ; റീചാർജ് ചെയ്യുമ്പോൾ മൂന്നു രൂപ വരെ അധികം

മൊബൈൽ റീചാർജുകൾക്ക് കൺവീനിയൻസ് ഫീസ് ഈടാക്കി തുടങ്ങി ഗൂഗിൾ പേ. വർഷങ്ങളോളം ഉപയോക്താക്കളെ അവരുടെ പ്രീപെയ്‌ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിൾ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞദിവസം ഒരു ഉപയോക്താവാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഉപയോക്താവ് പങ്കിട്ട സ്ക്രീൻഷോട്ടിൽ മൂന്ന് രൂപ കൺവീനിയൻസ് ഫീസ് ഈടാക്കിയെന്ന വ്യക്തമാക്കുന്നു. ജിയോയിൽ നിന്നുള്ള 749 പ്രീപെയ്ഡ് റീചാർജ് പ്ലാനിനാണ് നിരക്ക് ഈടാക്കിയത്. കൺവീനിയൻസ് ഫീസ് ജിഎസ്‌ടി ഉൾപ്പെടെയുള്ളതാണെന്ന് സ്ക്രീൻഷോട്ടിൽ വ്യക്തമാണ്….

Read More