
കല്ലറ ഗ്രാമ പഞ്ചായത്ത് ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് ; വാർഡ് മെമ്പർക്ക് മൂന്ന് വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: ഭവന നിർമാണപദ്ധതിയിൽ ക്രമക്കേട് നടത്തിയ കല്ലറ ഗ്രാമപഞ്ചായത്തിലെ വെള്ളംകുടി വാർഡ് മെമ്പറും സിപിഎംകല്ലറ ലോക്കൽ കമ്മിറ്റി അംഗവുമായ കെ. ഷീലയെ ആണ് മൂന്ന് വർഷം കഠിന തടവും ഒരു ലക്ഷം പിഴ ഈടാക്കാനും തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി എ മനോജ് വിധിച്ചത്. 2011-2012 കാലഘട്ടത്തിൽ കല്ലറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭവന നിർമാണ പദ്ധതി നടപ്പിലാക്കിയിരുന്നു. 2011 ആഗസ്റ്റ് മൂന്നിന് വെള്ളം കുടി വാർഡിലേക്കുള്ള ഗുണഭോക്താക്കളെ ഗ്രാമസഭ തീരുമാനി ക്കുകയും മിനിട്‌സ് ബുക്കിൽ…