സംസ്ഥാനത്തെ ചിക്കൻ വ്യാപാരികൾ 15ന് കടയടപ്പ് സമരം നടത്തും
സംസ്ഥാനത്തെ ചിക്കൻ വ്യാപാരികൾ 15ന് കടയടപ്പ് സമരം നടത്തും. കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ 16 വരെ മൂന്നു ദിവസത്തെ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിവില അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്ന കോഴിഫാം ഉടമകളുടെ നടപടിക്കെതിരേയാണ് കേരള ചിക്കൻ വ്യാപാരി സമിതിയുടെ ആഭിമുഖ്യത്തിലുള്ള സമരം. എന്നാൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിലുള്ള കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി സമരത്തിൽ പങ്കെടുക്കുന്നില്ല.പാവപ്പെട്ട വ്യാപാരികളെ സമരത്തിലേക്ക് എത്തിച്ചത് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്ന കുത്തക കോഴിഫാം മാഫിയയാണെന്ന് ചിക്കൻ വ്യാപാരി വ്യവസായി സമിതി…