fbpx
Headlines

തന്നെ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി ഉത്തർപ്രദേശിലെ വനിതാ ജഡ്ജി

തന്നെ മരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി ഉത്തർപ്രദേശിലെ വനിതാ ജഡ്ജി. ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് കത്തെഴുതിയത്. കരിയറിൽ അനുഭവിക്കുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ലെന്നും അതിനാൽ മരിക്കാൻ അനുവദിക്കണമെന്നമാണ് ആവശ്യം. അങ്ങേയറ്റം വേദനയും നിരാശയുമുണ്ടായ സാഹചര്യത്തിലാണ് കത്തെഴുതുന്നതെന്നും ജഡ്ജി പറഞ്ഞു. സാധാരണക്കാർക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയുമാണ് ഞാൻ ജുഡീഷ്യൽ സർവീസിൽ ചേർന്നത്. എന്നാൽ നീതിക്കുവേണ്ടി യാചകയായുന്ന അവസ്ഥയാണ് തനിക്കെന്നും ഡയസിൽ പോലും മോശം പദങ്ങൾ കൊണ്ട് അപമാനിക്കപ്പെട്ടെന്നും തീർത്തും മാലിന്യം പോലെയാണ് കൈകാര്യം…

Read More

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ കോടതി വിധി ഇന്ന്

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ബിഹാര്‍ സ്വദേശിയായ അസ്ഫാക് ആലത്തിന് വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസില്‍ പ്രോസിക്യൂഷന് വധശിക്ഷ ലഭിക്കാവുന്ന നാല് കുറ്റങ്ങള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞു. പ്രതി ചെയ്ത കുറ്റം അത്യപൂര്‍വമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കേസില്‍ ഗുരുതര പോക്‌സോ കുറ്റങ്ങള്‍ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ട് പോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവ് നശിപ്പിക്കല്‍ അടക്കം 13 കുറ്റങ്ങള്‍ കോടതി ശരിവെച്ചു. അതേസമയം പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാന്‍ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവയാണ് ചൂണ്ടിക്കാട്ടിയത്….

Read More

ഈടായി നൽകിയ ആധാരം തിരികെ നൽകിയില്ല; ബാങ്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

വിദ്യാഭ്യാസ വായ്പയ്ക്ക് ഈടായി നൽകിയ ആധാരം നഷ്ടപ്പെടുത്തിയതിന് വസ്തു ഉടമയ്ക്ക് ഐഡിബിഐ ബാങ്ക് ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. കോട്ടയം പാമ്പാടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്ടറായ ഡോ. അനിൽ കുമാർ, മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ഭൂമി പണയപ്പെടുത്തി ഐഡിബിഐ ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പയ്ക്കായി അസൽ ആധാരവും മുന്നാധാരവും ബാങ്കിൽ ഈടായി നൽകി. ലോൺ അടച്ചുതീർത്ത ശേഷം വസ്തുവിന്റെ ആധാരവും മറ്റു രേഖകളും 2017ൽ…

Read More

നെടുമങ്ങാട് അഭിഭാഷകനെ കോടതി വരാന്തയില്‍ വെച്ച് ആക്രമിച്ച് തലതല്ലി പൊട്ടിച്ചു

നെടുമങ്ങാട് അഭിഭാഷകനെ കോടതി വരാന്തയില്‍ വെച്ച് ആക്രമിച്ച് തലതല്ലി പൊട്ടിച്ചു. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ: പ്രകാശിനെ യാണ് രണ്ട് പേര്‍ ചേര്‍ന്ന് മര്‍ദിച്ചത്. കോടതിയിലെ സജിബ് ആനകുഴി എന്ന അഡ്വക്കേറ്റിന്റെ എതിര്‍ കക്ഷിയായ ഷാജിയെന്ന ആളാണ് പ്രകാശിനെ അടിച്ചത്. കോടതി വരാന്തയില്‍ വെച്ച് സജീബിനെ ഷാജി കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുന്നത് അഡ്വ. പ്രകാശ് കാണുകയും അത് തടയാന്‍ ശ്രമിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രകാശിനെ ആക്രമിച്ചത്. പ്രകാശിനെ തലയ്ക്ക് കുട കൊണ്ടാണ് അടിച്ചത്….

Read More