ലോൺ മറയാക്കി കോടികളുടെ തട്ടിപ്പ് ; തട്ടിപ്പിന് ഇരയായതിൽ ചിതറ സ്വദേശിനിയും

പ്രധാനമന്ത്രിയുടെ സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തി  75 ലക്ഷം രൂപ ലോൺ അനുവദിച്ചു ഇത് ലഭിക്കാൻ  മാർജിൻ മണി എന്ന നിലയിൽ 25 മുതൽ 30 ലക്ഷം വരെ അക്കൗണ്ടിൽ കാണിക്കണം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് .  പൈസ അക്കൗണ്ടിൽ കാണിക്കാൻ സഹായിച്ചാൽ കടമായി നൽകിയതിന് പുറമെ അധികം പണം തിരികെ നൽകാം എന്ന് പറഞ്ഞു കോടി കണക്കിന് രൂപയാണ്  കുളത്തുപ്പുഴ സ്വദേശി രമ്യയും ഭാരതീപുരം സ്വദേശി സുമിത സുദർശനനും ചേർന്ന് തട്ടി എടുത്തത്. കുളത്തുപ്പുഴ സ്വദേശിനികൾ…

Read More

സൗദിയിൽ കുളത്തുപ്പുഴ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം കുളത്തുപ്പുഴ സ്വദേശി സഫീർ അലിയെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് കെഎംസിസി വെൽഫയർ വിംഗ് അറിയിച്ചു. മരണ കാരണം വ്യക്തമല്ല. മൂന്നു മാസം മുമ്പ് വരെ നിക്കോയിൽ കമ്പനിയിൽ സെയിൽസ് മാനായിരുന്ന സഫീർ അലി അടുത്തിടെ സുഹൃത്തുമായിചേർന്ന് വാച്ച് ബിസ്നസ് നടത്തി വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തികരിക്കാൻ ഫൈസൽ ആലത്തൂരിന്റെ നേതൃ ത്വത്തിൽ ബുറൈദ കെഎംസിസി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഫേസ്ബുക്ക് വഴി പരിചയം; പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കുളത്തുപ്പുഴ സ്വദേശി പൊലീസ് പിടിയിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കുളത്തൂപ്പുഴ കണ്ടന്‍ചിറ സനലാണ് അറസ്റ്റിലായത്. പന്തളം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ ഉള്‍വനത്തില്‍ ഒളിവില്‍ പോയ സനലിനെ അതിസാഹസികമായാണ് കീഴടക്കിയതെന്ന് പൊലീസ് പറഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി വിൽപ്പന; നാലു പേർ പിടിയിൽ

കൊല്ലം കുളത്തുപ്പുഴയിൽ മ്ലാവിനെ വേട്ടയാടിയ നാലു പേരെ വനപാലകർ പിടികൂടി. പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാം എണ്ണപ്പന തോട്ടത്തിലായിരുന്നു മൃഗവേട്ട. കുളത്തുപ്പുഴ സ്വദേശികളായ തോമസ് ബേബി, ഷിബിൻ, ഷൈജു, ഏഴംകുളം കടമാൻ കോട് സ്വദേശി ബേബി എന്നിവരെയാണ് അഞ്ചൽ റേഞ്ച് വനം ഉദ്യോഗസ്ഥർ പിടികൂടിയത്. കുളത്തുപ്പുഴ കണ്ടൻചിറ എണ്ണപ്പന തോട്ടത്തിലാണ് പ്രതികൾ മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കി വിൽപ്പന നടത്തിയത്. കഴിഞ്ഞ ജൂൺ പതിനൊന്നിനായിരുന്നു പ്രതികൾ വേട്ടയ്ക്ക് ഇറങ്ങിയത്. നേരത്തെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയപ്പോൾ പ്രതികൾ…

Read More