
ഗതാഗത കുരുക്ക് ചിത്രീകരിക്കുന്നതിനിടെ ന്യൂസ് റിപ്പോർട്ടർക്ക് മർദ്ദനം
ജേർണലിസ്റ്റ് മീഡിയ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ ഷാജഹാനെയാണ് കൊല്ലം കൂട്ടിക്കടയിൽ വച്ച് മർദ്ദിച്ചത്. മീഡിയ ഐഡികാർഡ് റിബ്ബൻ ഉപയോഗിച്ച് കഴുത്തിൽ വലിഞ്ഞു മുറുക്കുകയും . കഴുത്തിന്റെ പിൻഭാഗത്ത് മുറിവുകൾ ഉണ്ടാക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഗതാഗത കുരുക്ക് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അക്രമം. ന്യൂസ് കേരളം 24 എന്ന ഓൺലൈൺ മാധ്യമത്തിന്റെ ഉടമ കൂടിയാണ് ഷാജഹാൻ . സംഭവത്തിൽ ഇരവിപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട് . ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.