നാലു വയസ്സുകാരി മകളെ അച്ഛൻ മഴു ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി
ആലപ്പുഴ :പുന്നംമൂട്ടിൽ നാല് വയസുകാരിയായ നക്ഷത്ര എന്ന പെൺകുട്ടിയെ മാവേലിക്കര പുന്നമൂട് ആനക്കൊട്ടിലിൽ വെച്ച് അച്ഛൻ മഴു ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തി. അമ്മ സുനന്ദയെയും ആക്രമിച്ച മഹേഷിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായി ആക്രമിക്കപ്പെട്ട അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ സംഭവത്തിന് രണ്ട് വർഷം മുമ്പ് മഹേഷിന്റെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്ന് രാത്രി എട്ടരയോടെയാണ് ദാരുണ സംഭവമുണ്ടായത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ (62) ബഹളം കേട്ട്…


