പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയെ കണ്ടെത്തിയത് ഡിഎൻഎ പരിശോധനയിലൂടെ; വയോധികന് 80 വർഷം കഠിനതടവ്

കൊട്ടാരക്കര: പതിന്നാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയിക്കിയ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. കരിക്കം ഐപ്പള്ളൂര്‍ കൊല്ലംകോട്ടുവീട്ടില്‍ പൊടിക്കുഞ്ഞി(64)നെയാണ് കോടതി 80 കൊല്ലം കഠിന തടവിന് ശിക്ഷിച്ചത്. കൊട്ടാരക്കര പോക്‌സോ കോടതി ജഡ്ജി ടി.ആര്‍.റീനാ ദാസിന്റേതാണ് ശിക്ഷ വിധി. ഡി.എന്‍.എ. പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. 80,000 രൂപ പിഴയും ഒടുക്കണം. അല്ലാത്തപക്ഷം 80 കൊല്ലം കഠിനതടവും 12 കൊല്ലം അധികതടവും അനുഭവിക്കണം. 2021-ല്‍ കൊട്ടാരക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍

കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. കൊല്ലത്ത് ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത 75 വയസുകാരിക്കാണ് ദുരനുഭവം ഏല്‍ക്കേണ്ടി വന്നത്. സമീപത്തെ സിസി ടിവിയില്‍ നിന്ന് വയോധികയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഷീദാണ് പ്രതിയെന്ന് മനസിലാകുന്നത്. കൊട്ടാരക്കരയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കൊട്ടിയത്തെ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന…

Read More

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കാനിരിക്കെ  ആശുപത്രി പരിസരത്തുള്ള തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്നതായി ആരോപണം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന നടക്കാനിരിക്കെ  ആശുപത്രി പരിസരത്തുള്ള തെരുവ് നായ്ക്കളെ വിഷം കൊടുത്തു കൊന്നതായി ആരോപണം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. കായകല്പത്തിന്റെ ഭാഗമായി നാളെ ആശുപത്രിയിൽ ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് എത്തുന്നുണ്ട്. ആശുപത്രികളുടെ ശുചിത്വം രോഗനിയന്ത്രണം, സേവനനിലവാരം ആശുപത്രി പരിപാലനം  എന്നിവയാണ് പ്രധാനമായും പരിശോധന നടത്തുന്നത്. അതിന്റെ ഭാഗമായാണ് നായ്ക്കളെ ബിരിയാണിയിൽ വിഷം കലർത്തി കൊന്നതായി ആരോപിക്കുന്നത് . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക…

Read More

കൊട്ടാരക്കര കലയപുരം ജങ്ഷനിൽ വാഹപകടം വീട്ടമ്മ മരണപ്പെട്ടു

കൊട്ടാരക്കര : കൊട്ടാരക്കര കലയപുരം ജങ്ഷനിൽ വാഹനാപകടത്തിൽ വീട്ടമ്മ മരണപ്പെട്ടു. ഇന്ന് രാവിലെ കുളക്കട വൈകുണ്ഠപുരം ക്ഷേത്രത്തിൽ ബലിതർപ്പണം നടത്താൻ പോയ വീട്ടമ്മയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്. മകനുമായി പുലർച്ചെ ബലിയിടാൻ പോകവേ ഇവരുടെ ബൈക്കിന് പുറകിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു .

Read More

ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ യോഗം ചേർന്നു.

കൊട്ടാരക്കര : ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി യോഗം ചേർന്നു. കൊട്ടാരക്കര താലൂക്ക് പ്രസ് ക്ലബ്ബിൽ വച്ച് ജില്ലാ പ്രസിഡന്റ് അശോകിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ സെക്രട്ടറി ഷിജു പടിഞ്ഞാറ്റിൻകര ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി ഷിബു കൂട്ടുംവാതുക്കൽ, സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ തുടങ്ങിയവർ യോഗത്തിൽ മുഖ്യ അതിഥികളായി. യോഗത്തിൽ അംഗങ്ങൾക്കുള്ള ഐ.ഡി. കാർഡ് വിതരണവും നടന്നു. കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ളതും, ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലും…

Read More
error: Content is protected !!