ചടയമംഗലത്ത് പ്രായപൂർത്തിയാകത്ത പെൺ കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും 20000 രൂപ പിഴയും
ഇളമാട് ആക്കൽ പാറവിള പുത്തൻ വീട്ടിൽ 26 വയസുകാരൻ മഹേഷിനെയാണ് കൊട്ടാരക്കര അതിവേഗ കോടതി ശിക്ഷിച്ചത്. 2021 ലെ പരാതിയിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത് . പ്രണയം നടിച്ച് തുടർച്ചയായി നാല് വർഷം പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. 2017 മുതൽ ഇയാൾ 13 കാരിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു . തുടർന്ന് ഈ പെൺകുട്ടിയെ ഒഴിവാക്കി ഇയാൾ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. തുടർന്ന് പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അറസ്റ്റിലായ പ്രതിക്ക്…