fbpx
Headlines

സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷന്റെ ഭാഗമായി  ചടയമംഗലം നിയോജകമണ്ഡലം പട്ടയ അസംബ്ലി കടയ്ക്കൽ പഞ്ചായത്ത് ടൗൺഹാളിൽ ചേർന്നു

എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന സംസ്ഥാന സർക്കാരിന്റെ പട്ടയ മിഷന്റെ ഭാഗമായി  ചടയമംഗലം നിയോജകമണ്ഡലം പട്ടയ അസംബ്ലി    മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാനത്തെ റവന്യൂ, പട്ടയ സംബന്ധമായ വിഷയങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎല്‍എമാരുടെ അദ്ധ്യക്ഷതയില്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കണം എന്ന സംസ്ഥാന സർക്കാരിന്റെ തീരുമാന പ്രകാരമാണ് പട്ടയ അസംബ്ലി നടന്നത്.  ഭൂരഹിതരില്ലാത്ത കേരളം സക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ പട്ടയ വിതരണം ഊർജ്ജിതമാക്കുന്നതിന് രൂപീകരിച്ച പട്ടയമിഷൻ്റെ പ്രവർത്തനങ്ങൾ…

Read More

തിരുവോണം ബമ്പർ ; 25 കോടി ആർക്കുള്ളത് എന്ന ചോദ്യം മാത്രം ?

ഭാഗ്യ സമ്മാനം ഇത്തവണ ആർക്ക് അടിക്കും എന്ന ചോദ്യമായിരിക്കും ഇനി .കേരളത്തിന്റെ തിരുവോണം ബമ്പർ ലോട്ടറി ഇന്ന് പുറത്തിറക്കും. ഒന്നാം സമ്മാനമായി 25 കോടിയും രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി വീതം നൽകും.കഴിഞ്ഞ വർഷം 6.65 ദശലക്ഷം ടിക്കറ്റുകൾ വിറ്റു. മികച്ച സമ്മാനം 30 കോടി രൂപ നൽകണമെന്ന നിർദേശം വേണ്ടെന്ന് ധനവകുപ്പ് . തിരുവോണം ബമ്പർ ഒന്നാം സമ്മാനം 30 കോടി രൂപയാക്കണമെന്ന ശുപാർശ കഴിഞ്ഞ ആഴ്ച ധനവകുപ്പ് തള്ളിയിരുന്നു. ഒന്നാം സമ്മാനം…

Read More

PT പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ

ഫിസിക്കൽ ട്രെയിനിങ് പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ പാടില്ലെന്ന് സർക്കാർ. പിടി പീരിയഡുകളിൽ മറ്റ്വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും കാട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. ബാലാവകാശ കമ്മിഷനിൽ പരാതി ലഭിച്ചതോടെയാണ് ഉത്തരവിറക്കിയത്. ‘സംസ്ഥാനത്തെ മൂന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ കലാ-കായിക വിനോദങ്ങൾക്കുള്ള പീരിയഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കുട്ടികളുടെ ഭാഗത്തു നിന്നും ഈ പരാതി കേൾക്കാൻ ഇടയായെന്നും ഇത് തീർത്തും അവരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും കേരള…

Read More

എല്ലാ കാർഡുകൾക്കും ഓണക്കിറ്റ് ലഭിക്കില്ല

സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കും. എല്ലാ കാർഡുകൾക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തും. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥാമിക ചർച്ചയിലാണ് ധാരണയായത്. എല്ലാവർക്കും ഓണക്കിറ്റ് നൽകണമെങ്കിൽ 558 കോടി രൂപ വേണ്ടിവരും. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞവർഷം 90 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണംചെയ്തപ്പോൾ സർക്കാരിന് 500 കോടിരൂപയാണു ചെലവായത്. എന്നാൽ ഇത്തവണ കാർഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയർന്നു. മുൻകാലങ്ങളിൽ എല്ലാവിഭാഗങ്ങൾക്കും…

Read More

പിവി അൻവറിന്റെ മിച്ച ഭൂമിക്കേസിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ മറുപടി നൽകണം

പിവി അൻവർ എംഎൽഎയ്‌ക്കെതിരായ മിച്ചഭൂമിക്കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. എംഎഎയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനായി സർക്കാർ സ്വീകരിച്ച നടപടി ഇന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കേണ്ടി വരും. ഇക്കാര്യം വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാൻ സർക്കാരിന് കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. കൂടുതൽ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം തള്ളി ആയിരുന്നു നിർദ്ദേശം. അൻവറും കുടുംബവും പരിധിയിൽ കവിഞ്ഞഭൂമി കൈവശംവെച്ചെന്ന പരാതിയിൽ നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ട് മൂന്നുവർഷം പിന്നിട്ടിട്ടാണ് കഴിഞ്ഞ ദിവസം സർക്കാർ…

Read More