fbpx
Headlines

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും…

Read More

ഡിജി കേരളം പദ്ധതിയിൽ വളണ്ടിയർ രജിസ്ട്രേഷനുള്ള വെബ്സൈറ്റ്‌ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ പ്രകാശനം ചെയ്തു

ഡിജി കേരളം പദ്ധതിയിൽ വളണ്ടിയർ രജിസ്ട്രേഷനുള്ള വെബ്സൈറ്റ്‌ തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം ബി രാജേഷ്‌ പ്രകാശനം ചെയ്തു. ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കുവാനും, സാക്ഷരതാ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ സന്നദ്ധരായവരെ കണ്ടെത്താനുമാണ്‌ വെബ്സൈറ്റ്‌ തയ്യാറാക്കിയിരിക്കുന്നത്‌. വിദ്യാർത്ഥികൾ, യുവാക്കള്‍, സന്നദ്ധസേനാ വളണ്ടിയർമാര്‍, സാക്ഷരതാ പ്രേരക്മാര്‍, NSS, NCC, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമാര്‍ എന്നിവരെയാണ്‌ പ്രധാനമായും വളണ്ടിയർ രജിസ്ട്രേഷനിലൂടെ പദ്ധതിയില്‍ പങ്കാളിയാക്കാൻ ലക്ഷ്യമിടുന്നത്. സന്നദ്ധത ഉള്ള ഏതൊരു വ്യക്തിക്കും https://digikeralam.lsgkerala.gov.in/ എന്ന വെബ്സൈറ്റിൽ…

Read More

ഏറ്റവും കൂടുതൽ തുലാ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ

പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഒക്ടോബർ മാസത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ തുലാ മഴ ലഭിച്ചതെന്ന് കണക്കുകള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ മാസത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. പത്തനംതിട്ട ജില്ലയിൽ തുലാവർഷത്തിൽ( ഒക്ടോബർ -ഡിസംബർ ) മൊത്തത്തിൽ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയിൽ 80 ശതമാനവും ലഭിച്ചു കഴിഞ്ഞു. കാലവർഷത്തിൽ 55 ശതമാനം മഴക്കുറവ് ആയിരുന്നു എങ്കിൽ ഒക്ടോബർ മാസത്തിൽ ഇതുവരെ 34 ശതമാനമാണ് മഴക്കുറവ്. പരസ്യങ്ങൾ നൽകാൻ…

Read More

സൗജന്യ ഓണക്കിറ്റ് വിതരണ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ.എ.വൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുള്ള കേരള സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് . രാവിലെ 8.30ന് തിരുവനന്തപുരം തമ്പാനൂർ ഹൗസിങ് ബോർഡ് ജംഗ്ഷനിലെ എ.ആർ.ഡി 114 ന്റെ അങ്കണത്തിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയാകും. ഡപ്യൂട്ടി മേയർ പി.കെ രാജു, ഭക്ഷ്യപൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ….

Read More

വൈദ്യുതി നിരക്ക് വർധന ഉടനുണ്ടായേക്കും, ഡാമുകളിൽ വെള്ളമില്ല, പണം കൊടുത്ത് വൈദ്യുതി വാങ്ങുകയാണെന്നും മന്ത്രി

സംസ്ഥാനത്തെ ഡാമുകളിൽ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും  അതുകൊണ്ട് അധിക വൈദ്യുതി, പണം കൊടുത്തു വാങ്ങേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നാളത്തെ യോഗത്തിനുശേഷം നിരക്ക് വർധനയിലുൾപ്പെടെ അന്തിമ തീരുമാനം എടുക്കുമെന്നും സ്ഥിതി തുടർന്നാൽ നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ ആവില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യൂതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ഏത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വർധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോർഡ്…

Read More

ജോലി ചെയ്തു കുടുംബം പുലർത്താൻ കേരളത്തിൽ
എത്തി ലോട്ടറിയടിച്ച്  ലക്ഷാധിപതിയായി നാട്ടിലേക്ക് പറന്ന് ബംഗാൾ  സ്വദേശി ബിർഷു റാബ

ജോലി ചെയ്തു കുടുംബം പുലർത്താൻ കേരളത്തിൽഎത്തിയ  പശ്ചിമ ബംഗാൾ സ്വദേശി ബിർഷു റാബ ലോട്ടറി അടിച്ച തുകയുമായിവിമാനത്തിൽ നാട്ടിൽ പറന്നിറങ്ങി. സിനിമയിലെ ഹീറോയെ പോലെ നാട്ടിൽപറന്നിറങ്ങാൻ ബിർഷു റാബയെ സഹായിച്ചത് തമ്പാനൂർ പൊലീസാണ്. കുറച്ച് ദിവസംമുൻപ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ബിർഷുറാബയ്ക്ക് ലഭിച്ചിരുന്നു. കോടിപതിയായതോടെ സുരക്ഷ തേടി തമ്പാനൂർ പൊലീസ്സ്റ്റേഷനിലേക്ക്  ബിർഷു റാബ എത്തിയത് അന്ന്  വാർത്തയായിരുന്നു. ഇതോടെഇദ്ദേഹത്തിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തു.ലൂലുമാളിലെ ഫെഡറൽ ബാങ്ക് ശാഖയിൽ നിന്ന് പൊലീസ്…

Read More

തുമ്പയിൽ യുവാവിനെ കൊണ്ട് കാലിൽ പിടിപ്പിച്ച സംഭവത്തില്‍ ഗുണ്ടാനേതാവിനെതിരെ കേസ്

തുമ്പയിൽ യുവാവിനെ കൊണ്ട് കാലിൽ പിടിപ്പിച്ച സംഭവത്തില്‍ ഗുണ്ടാനേതാവിനെതിരെ കേസ്. വലിയതുറ സ്വദേശി കൊടും കുറ്റവാളി ഡാനിക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. ഒരാഴ്ച മുമ്പ് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസ് അനങ്ങിയിരുന്നില്ല. മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് ഒടുവിൽ കേസെടുത്തത്. തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ കരിമണലിൽ വച്ച് ഒരാഴ്ച മുമ്പാണ് ഗുണ്ടയായ ഡാനി മലയിൻകീഴ് സ്വദേശി വെങ്കിടേഷിനെ കൊണ്ട് കാല് പിടിപ്പിക്കുന്നത്. കരിമണൽ ഭാഗത്തേക്ക് ഗുണ്ടാസംഘം വെങ്കിടേഷിനെ കൂട്ടികൊണ്ടുവന്നാണ് കാലുപിടിപ്പിക്കുന്ന ദൃശ്യം പ‍കർത്തിയത്. ദൃശ്യങ്ങള്‍ നവമാധ്യമങ്ങള്‍ വഴി…

Read More

നായ്ക്കളെ അല്ല, ശരിക്കും പേടിക്കേണ്ടത് പൂച്ചകളെ, ഒരുവർഷം കടിച്ചത് 329554 പേരെ, നായ്ക്കൾ ഏറെ പിന്നിൽ

അത്രകണ്ട് സെലബ്രിറ്റിയല്ലെങ്കിലും നായ്ക്കളേക്കാൾ കടിയിൽ മുമ്പന്തിയിലാണ് പൂച്ചകൾ. ആളുകളെ കടിക്കുന്ന കാര്യത്തിൽ നായ്ക്കൾക്കു മേലുള്ള ആധിപത്യം വർഷങ്ങളായി പൂച്ചകൾ കൈയടക്കിവച്ചിരിക്കുകയാണ്. 2022 ജനുവരി മുതൽ 2023 ജനുവരി വരെ 3,29,554 പേരെ പൂച്ച കടിച്ചെന്നാണ് വിവരാവകാശ രേഖ. ഈ കാലയളവിൽ നായ്ക്കൾ കടിച്ചത് 2,44,807 പേരെ മാത്രം. 2015 മുതൽ കടിയുടെ കാര്യത്തിൽ നായ്ക്കളെ പിന്നിലാക്കി പൂച്ചകൾ മുന്നേറുകയാണ്. 2015 ൽ 1,07,406 പേരെ പട്ടി കടിച്ചപ്പോൾ 319 പേരെ കൂടുതൽ കടിച്ച് പൂച്ചകൾ മുന്നേറ്റം തുടങ്ങി….

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു

ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.നിലവിൽ വടക്കൻ ജില്ലകളിൽ മഴയുടെ ശക്തി കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്,വയനാട് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ടാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ കനത്ത മഴയാണ്.വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ കാറ്റിന് സാധ്യതയുള്ളതിനാൽ, മത്സ്യത്തൊഴിലാളികൾ കടലിൽ…

Read More

കൊല്ലത്ത് സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു

സ്വിഫ്റ്റ് ബസിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. കാവാലം ചെറുകര എത്തിത്തറ സാബുവിന്റെ മകൾ ശ്രുതി (25), കോഴിക്കോട് നൻമണ്ട ചീക്കിലോട് മേലേ പിലാത്തോട്ടത്തിൽ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്. കൊല്ലം കാവനാട് ആൽത്തറമൂട് ജങ്‌ഷനിൽ ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. എറണാകുളത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്‌ ആൽത്തറമൂട് ജങ്‌ഷനിൽ മുന്നോട്ടുപോയി ചുറ്റിവരേണ്ടതിനുപകരം ഡിവൈഡറിനു സമീപം വലത്തോട്ടുതിരിഞ്ഞ് തെറ്റായ ദിശയിലൂടെ വന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ബസിൽത്തന്നെ കൊല്ലം…

Read More