കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം അശ്വമേധം 7.0ക്ക് ജില്ലാതലത്തിൽ ഇട്ടിവയിൽ തുടക്കം കുറിച്ചു
കുഷ്ഠരോഗ നിർണയ ഭവന സന്ദർശനം അശ്വമേധം 7.0ക്ക് ജില്ലാതലത്തിൽ ഇട്ടിവയിൽ തുടക്കം കുറിച്ചു.14 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി പരിശീലനം ലഭിച്ച വോളണ്ടിയർമാർ വഴി നടത്തി, ജനുവരി 20 ന് സമാപിക്കും. പുതിയതായി കുഷ്ഠരോഗികളെ കണ്ടെത്തുകയാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. നൗഷാദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ: ആർ. ലതാ ദേവി ഉദ്ഘാടനം നിർവഹിച്ചു. ജില്ല ലെപ്രസി ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒയും കൂടിയായ ഡോ : ശ്രീഹരി…


