fbpx

കുവൈറ്റിൽ തീ പിടിത്തം ; മരിച്ചവരിൽ ഓയൂർ സ്വദേശിയും

കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളില്‍ ഒരാള്‍ കൊല്ലം ഓയൂര്‍ സ്വദേശി ഉമറുദ്ദീന്‍ ഷമീറാ(33)ണെന്ന് റിപ്പോര്‍ട്ട്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഫര്‍വാനിയ ആശുപത്രിയില്‍ വെച്ചായിരുന്നു മരണമെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ 40 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 49 പേര്‍ മരിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ നിരവധി പേര്‍ മലയാളികളാണെന്നാണ് വിവരം. ഇവരുടെ വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ ലഭ്യമാകും. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ രൂക്ഷമായ പുക മൂലം ശ്വാസതടസം അനുഭവപ്പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്….

Read More