ചിതറ പഞ്ചായത്തിന്റെ അറിയിപ്പ് ഉണ്ടായിട്ട് പോലും പൊതു സ്ഥലത്തെ ബോർഡുകൾ നീക്കം ചെയ്യാതെ വ്യാപാരികൾ
പൊതുറോഡിലോ നടപ്പാതകളിലോ കൈവരികളിലോ ഒരാളുടെയും പേരോ ചിത്രമോ കാണരുതെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് പഞ്ചായത്ത് പരിധിയിലെ ബോർഡുകൾ നീക്കം ചെയ്യാൻ തീരുമാനം എടുത്തത് . എന്നാൽ പല പഞ്ചായത്തുകളിലും കൃത്യമായി ബോർഡുകൾ നീക്കം ചെയ്യുന്നില്ല എന്ന് പരാതി ഉയരുന്നു. ചിതറ പഞ്ചായത്തിന് സമീപത്ത് തന്നെ പല സ്ഥാപനങ്ങളുടെ ബോർഡുകൾ ഇപ്പോഴും റോഡിന് സമീപത്ത് തന്നെയാണ് . കൃത്യമായി നടപടി സ്വീകരിക്കുണമെന്നാണ് മറ്റ് വ്യാപാരികൾ പറയുന്നത്