അഞ്ചലിൽ കുതിരയോട് കൊടും ക്രൂരത. പട്ടിണികാരണം എല്ലുംതോലുമായ കുതിരയെ പൊരിവെയിലിൽ കെട്ടിയിട്ട ശേഷം ഉടമ കടന്നുകളഞ്ഞു.
അഞ്ചൽ ബൈപാസ് റോഡിൽ പടിഞ്ഞാറ്റിൻകര ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഏലായിലാണു കുതിര എല്ലുംതോലുമായ അവസ്ഥയിൽകിടക്കുന്നത്… ചാവരുകുന്നിലെ രണ്ടു യുവാക്കളാണ് കുതിരയെ ഇവിടെ ഉപേക്ഷിച്ചതെന്നു നാട്ടുകാർ പറയുന്നത്.പട്ടിണി കാരണം എല്ലും തോലുമായ കുതിരയെയാണ് ഉടമ ഉപേക്ഷിച്ചത്. പെരുവെയിലത്ത് കെട്ടിയിട്ട കുതിര രണ്ടുദിവസം വെയിലേറ്റതോടെ അവശനിലയിലായി ബോധംകെട്ടു വീണു. നാട്ടുകാർ വെള്ളവും തീറ്റയും നൽകിയതോടെ എഴുന്നേറ്റെങ്കിലും തീരെ അവശനിലയിലാണ് കുതിര. പൊള്ളുന്ന വെയിലേറ്റ് കുതിരയുടെ തൊലി പൊട്ടി പൊളിഞ്ഞു. നിർജലീകരണം കാരണം ശബ്ദം ഉണ്ടാക്കാൻ പോലും കഴിയുന്നില്ല. വേണ്ടത്ര തീറ്റ…


