
ആറുവയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം; അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി തള്ളി
ഓയൂര്‍ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കേസില്‍ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നല്‍കുന്നത്. വിദ്യാര്‍ത്ഥിയായ അനുപമയുടെ പഠനം തുടരാന്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാര്‍ മുഖേനയാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ ചാത്തന്നൂര്‍…