അമ്മയ്‌ക്കൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവേ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് 7 വയസുകാരന് ദാരുണാന്ത്യം

വെമ്പായത്ത് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മാതാവിനൊപ്പം ഓട്ടോയില്‍ സഞ്ചരിക്കവെയായിരുന്നു അപകടം. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു- ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയില്‍ വച്ചായിരുന്നു അപകടം. സംഭവത്തില്‍ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയും മാതാവും സഞ്ചരിച്ച ഓട്ടോ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് കുട്ടിയുടെ തല ശക്തിയായി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്. കുട്ടിയെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…

Read More
error: Content is protected !!