fbpx

ചിതറ കിളിത്തട്ട് നവജീവൻ കുടുംബം ശ്രീ യൂണിറ്റ് പ്രതിഭാസംഗമം സംഘടിപ്പിച്ചു

കിളിത്തട്ട് വാർഡിലെ നവജീവൻ കുടുംബശ്രീ യൂണിറ്റ് പ്രതിഭാസംഗമം സംഘടിപ്പിച്ചു , അനവധി വിദ്യാർത്ഥികളെ ആദരിച്ചു. ചടയമംഗലം ബ്ലോക്ക് മെമ്പർ അസീന ഉദ്ഘാടനം പരിപാടി ഉദ്ഘാടനം ചെയ്തു. അനവധി പരിപാടികൾ കിളിത്തട്ട് മേഖല കേന്ദ്രീകരിച്ച് നടത്തുവാൻ നവജീവൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. പരിപാടിയിൽ കിളിത്തട്ട് വാർഡ് മെമ്പർ ഷിബു ,മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ PR പുഷ്ക്കരൻ, CDS അംഗം റഷീദ,രഞ്ജു, രമ്യ, എന്നിവർ ആശംസകൾ അറിയിച്ചു, സുലേഖ കുമാരി നന്ദി പറഞ്ഞു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക…

Read More

കുടുംബശ്രീ യൂണിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ

കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിച്ച് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. ഇതോടെ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നൽകാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളിൽ അഞ്ച് ദിവസത്തിനകം നടപടി ആരംഭിക്കും. ഇതിന്മേൽ പരാതിയുണ്ടെങ്കിൽ…

Read More

ചിതറയിൽ കുടുംബശ്രീയുടെ പുതിയ സംരംഭം ; നവജീവൻ സ്റ്റിച്ചിങ് യൂണിറ്റ്

കിളിത്തട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നവജീവൻ കുടുംബ ശ്രീയുടെ പുതിയ സംരംഭം വളവുപച്ചയിൽ പ്രവർത്തനം ആരംഭിച്ചു. നവജീവൻ സ്റ്റിച്ചിങ് യൂണിറ്റ് എന്ന പേരിലാണ് സംരംഭത്തിന്റെ തുടക്കം 2023 – 24 പദ്ധതി പ്രകാരം ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി നവജീവൻ കുടുംബ ശ്രീ സ്റ്റിച്ചിങ് സെന്റർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മടത്തറ അനിൽ ഉൾപ്പെടെ നിരവധി പഞ്ചായത്ത് അംഗങ്ങളും പൊതുപ്രവർത്തകരും…

Read More

കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക് ;ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു

കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക്. വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയ സ്കൂളിലേക്ക് പഴയ ഓർമകളുമായി അവർ തിരികെയെത്തി . വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ‘തിരികെ സ്കൂളിൽ’ പ്രചാരണത്തിന്റെ ഭാഗമായാണിത്.സംസ്ഥാനതലത്തിൽ 46 ലക്ഷം കുടുംബശ്രീ വനിതകൾ പഠിതാക്കളായി വിദ്യാലയങ്ങളിലെത്തുന്ന. പദ്ധതിയാണ് ‘തിരികെ സ്കൂളിൽ. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10 വരെയാണ് പ്രചാരണം. ഓരോ സിഡിഎസിനും കീഴിലുള്ള വിദ്യാലയങ്ങളിലാണ് ക്ലാസുകൾ.അയൽക്കൂട്ടങ്ങളിലെ സൂക്ഷ്മ സാമ്പത്തിക ഉപജീവനം ശക്തിപ്പെടുത്തുക, ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അവബോധമുണ്ടാക്കുക, സ്ത്രീപദവി…

Read More

നവജീവൻ കുടുംബശ്രീ യൂണറ്റ് വാർഷികം

ചിതറ : ചിതറ പഞ്ചായത്തിൽ കിളിത്തട്ട് വാർഡിലെ നവജീവൻ കുടുംബശ്രീ യൂണറ്റ് വാർഷികം 25-5-2023 വ്യാഴം 2PM ന് സി.അച്യുത മേനോൻ സ്മാരകത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. (SSLC പരീക്ഷയിൽ വിജയിച്ച കുട്ടികളെ ആദരിക്കൽ, പഠനോപകരണ വിതരണം വൃദ്ധരെ ആദരിക്കൽ എന്നിങ്ങനെയുള്ള വിപുലമായ പരിപാടി സംഘടിപ്പിക്കുവാനാണ്നവജീവൻ കുടുംബശ്രീ യൂണറ്റ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഈ സന്തോഷത്തിൽ എല്ലാ ADS മെമ്പർമാരും CDS അംഗവും എല്ലാ കുടുംബശ്രീ പ്രവർത്തകരേയും ആദരപൂർവ്വം ക്ഷണിച്ച് കൊള്ളുന്നു. എന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്

Read More