പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിനെ  ശ്വാസം മുട്ടിച്ച് കൊന്നു, മാതാപിതാക്കൾ അറസ്റ്റിൽ

എറണാകുളം പെരുമ്പാവൂരിൽ പിഞ്ചുകുഞ്ഞിന്റെ മൃതശരീരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ മാതാപിതാക്കളായ ആസാം സ്വദേശി മുക്ഷിദുൽ ഇസ്ലാം, മുഷിതാ ഖാത്തൂൻ എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഒഴിവാക്കുന്നതിന് വേണ്ടി രണ്ടുപേരും ചേർന്ന് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് താമസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതശരീരം ഉപേക്ഷിച്ചതെന്നും പൊലീസ് കണ്ടെത്തി

Read More
error: Content is protected !!