
പതിനാറുകാരിയെ പീഡിപ്പിച്ച കിളിമാനൂർ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ശാരീരികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവഴന്നൂർ , പുല്ലയിൽ , പുതുവിളാകത്തുവീട്ടിൽ വസന്തകുമാർ (60) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്. കൊടുവഴന്നൂർ സ്വദേശിനിയായ പതിനാറുകാരിയെയാണ് പ്രതി ഏഴാംക്ലാസ് മുതൽ പീഡനം തുടർന്നു വന്നത്. കൊടുവഴന്നൂരിൽ പെൺകുട്ടി പഠിക്കുന്ന ട്യൂഷൻ സ്ഥാപനത്തിലെ അധ്യാപകനോടാണ് പെൺകുട്ടി പീഡനം വിവരം അറിയിച്ചത്. സ്ഥാപനത്തിലെ അധ്യാപകൻ പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവും പ്രദേശത്തെ വാർഡംഗവും നഗരൂർ പൊലീസിൽ പരാതി നല്കുകയായിരുന്നു. കുട്ടിയെ…