Headlines

സി പി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ടിപ്പർ ലോറി സ്കൂട്ടിയുടെ പിന്നിലിടിച്ചയിരുന്നു അപകടം

ടിപ്പർ ലോറി സ്കൂട്ടിയുടെ പിന്നിലിടിച്ച് അമ്മയ്ക്കൊപ്പം സഞ്ചരിച്ച കുട്ടി മരിച്ചു. കിളിമാനൂർ മണ്ഡപ കുന്ന് സ്വദേശിയും കടയ്ക്കൽ കോട്ടപ്പുറം ഇളമ്പഴന്നൂർ ദേവപ്രഭയിൽ രതീഷ് സോജ ദമ്പതികളുടെ മകൻ പ്രഭുൽ (14)ആണ് മരിച്ചത്. കടയ്ക്കൽ കുറ്റിക്കാട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ 10 മണിയോടെ സംസ്ഥാനപാതയിൽ തട്ടത്തുമലക്ക് സമീപം വെച്ചാണ് അപകടം നടന്നത്. കിളിമാനൂർ മണ്ഡപ കുന്നിലെ വീട്ടിലേക്ക് വരുമ്പോൾ പിന്നിൽ നിന്നും വന്ന ടിപ്പർ ലോറി സ്കൂട്ടിയിൽ ഇടിക്കുകയായിരുന്നു. സോജക്ക് പരിക്ക് ഉണ്ട്. രതീഷ്…

Read More

കിളിമാനൂർ കടലുകാണിപാറയുടെ മുകളിൽ നിന്ന് തഴേക്ക് വീണ് യുവാവിന് ഗുരുതര പരുക്ക്

വിനോദ സഞ്ചാര കേന്ദ്രമായ പുളിമാത്ത് കടലുകാണിപാറ യുടെ മുകളിൽ നിന്ന് തഴേക്ക് വീണ് യുവാവിന് ഗുരുതര പരുക്ക്. പാലോട് സ്വദേശി ബോവസ് (32)നാണ് പരുക്കേറ്റത്. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം നടന്നത്.ഏകദേശം 60 അടി പൊക്കത്തിൽ നിന്നുമാണ് യുവാവ് താഴേക്ക് വീണത്.സുഹൃത്തിനൊപ്പം ഉല്ലാസത്തിന് എത്തിയതായിരുന്നു യുവാവ്. പാറമുകളിൽ നിന്ന് കാഴ്ചകൾ കാണുന്നതിനിടെ കാൽതെന്നി താഴേക്ക് പതിക്കുകയായിരുന്നു.ഗുരുതര പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ 108 ആംബുലൻസിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവംജോലി ലഭിക്കാത്തതിലുള്ള മനോവിഷമം കാരണമുള്ള ആത്മഹത്യയെന്ന് സൂചന.ഇന്നലെ വൈകുന്നേരമാണ് മടവൂർ കക്കോട് സുജിത്ത് ഭവനിൽ തുളസി-സുനിത ദമ്പതിമാരുടെ മകൻ സുജിത്ത് (26) നെ മടവൂർ കക്കോടുള്ള പാറക്കുളത്തി ൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. ജോലി ലഭിക്കാത്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ച് സുജിത്ത്എഴുതിയതെന്ന് കരുതുന്ന കത്തും കണ്ടെത്തിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സുജിത്ത്പി.എസ്.സി പരിശീലനത്തിന് പോകുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതൽസുജിത്തിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പാറക്കുളത്തിൽമൃതദേഹം…

Read More

തൊളിക്കുഴിയിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

തൊളിക്കുഴിയിൽ മരം ദേഹത്ത് വീണ് യുവാവ് മരണപ്പെട്ടു. തൻസീർ (37) ആണ് മരണപ്പെട്ടത്. മരം മുറിക്കുന്നതിനിടയിൽ മുറിച്ചു വയ്ച്ചിരുന്ന തടി കാറ്റടിച്ച് മറ്റൊരു മരത്തിൽ തട്ടി തൻസീറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഹോസ്പിറ്റലിലേക്ക് പോകും വഴി പാതിവഴിക്ക് തൻസീർ മരണപ്പെട്ടു മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181 0

Read More

കിളിമാനൂർ, പുതിയകാവിൽ വയോധിക വെന്ത് മരിച്ചു

പോളച്ചിറ സ്വദേശി 80 വയസ്സുള്ള സുമതിയെയാണ് ഇന്ന് വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ തീപിടിച്ചു മരിച്ച നിലയിൽ കാണപ്പെട്ടത്.റിട്ടയേഡ് ടീച്ചർ ആയിരുന്നു. ഇന്ന് ഉച്ചയോടെ സുമതിയുടെ വീട്ടുവളപ്പിൽ കരിയിലകൾ തീ ഇട്ടിരുന്നതായി നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കരിയിലകൾ തീ ഇടുന്നതിനിടയിൽദേഹത്ത് തീ പടർന്നതാണ് മരണകാരണമായതെന്നാണ്പ്രാഥമിക വിവരം. കിളിമാനൂർ പോലീസ് നടപടികൾ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിളിമാനൂർ കാനാറ കുറവൻകുഴി ചരുവിള പുത്തൻവീട്ടിൽ അഭിലാഷിനെ (19) ആണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്‌ചയായിരുന്നു കേസിനാസ്പ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുമായി പരിചയത്തിലായ യുവാവ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡിപ്പിച്ചത്. ബുധനാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ പ്രതി പെൺകുട്ടിയെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം, പുളിമാത്ത് താളിക്കുഴിയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ…

Read More

മദ്യപിച്ച്‌ കിടക്കുകയാണെന്ന് കരുതി അവഗണിച്ചു; കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റ്, ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍

മദ്യപാനിയാണെന്ന് കരുതി അവഗണിച്ച യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കിളിമാനൂർ കാനറയില്‍ യുവാവിനെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. വൈകിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും മരിക്കുകയായിരുന്നു. ശരീരത്തില്‍ സൂര്യതാപത്താല്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികള്‍തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട് വാർത്ത നൽകാനും…

Read More

കിളിമാനൂർ പാപ്പാലയിൽ അപകടം;ഒരാൾ മരിച്ചു. മാലി സ്വദേശി അടക്കം 4 പേർക്ക് പരിക്ക്

സംസ്ഥാനപാതയിൽ തിരുവനന്തപുരം കിളിമാനൂർ പാപ്പാലയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം പൂവരണി, പൊയ്ക സ്വദേശി ലൗലി ജോർജാണ് (58) മരിച്ചത് . ഒപ്പം യാത്ര ചെയ്തിരുന്ന കോട്ടയം പൂവരണി സ്വദേശി ജസ്റ്റിൻ കെ ജോർജ്, മാലദീപ് സ്വദേശി ഷെരീഫ അലി [53] എന്നിവർക്ക് സാരമായി പരി പരിക്കേറ്റു. ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത് . അപകടത്തിൽ ഒരു കുട്ടിയടക്കം 3 പേർക്ക് പരിക്കേറ്റു.കോട്ടയം ഭാഗത്ത് നിന്നും…

Read More

കിളിമാനൂർ തട്ടത്തുമലയിൽ വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തട്ടത്തുമല സ്വദേശി ലീല (60) യെ ആണ് ലക്ഷം വീട് കോളനിക്ക് സമീപത്തുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇവർ ഒറ്റയ്ക്കാണ് താമസിക്കുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കിളിമാനൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു; പ്രതി പോലീസില്‍ കീഴടങ്ങി

കിളിമാനൂരില്‍ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. കിളിമാനൂർ പുതുമംഗലം കാരിക്കുഴി കോളനിയില്‍ കുക്കുവിന്റെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ കുക്കുവിനെ വിദഗ്ധ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.സംഭവ ശേഷം ഭർത്താവ് ഗിരീഷ് (40) കിളിമാനൂർ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ ശേഷം ഭർത്താവ് ഗിരീഷ് (40) കിളിമാനൂർ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp…

Read More
error: Content is protected !!