
വീട്ടമ്മയുടെ ശരീരത്തിൽ തിളച്ച എണ്ണ ഒഴിച്ച തട്ടുകട ഉടമ പിടിയിൽ
വീട്ടമ്മയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച കേസിൽ തട്ടുകട ഉടമ അറസ്റ്റിൽ. കുട്ടികൾ തമ്മിലുള്ള പ്രശ്നം പറഞ്ഞു തീർക്കാൻ എത്തിയ വീട്ടമ്മയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. തട്ടുകട ഉടമ തൃക്കോവിൽവട്ടം ഡീസന്റ്മുക്ക് രാജൻ ഭവനിൽ ഡേവിഡിനെ (51) കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബീച്ച് നഗർ മാർത്താണ്ഡപുരം പുരയിടത്തിൽ സജിതയ്ക്കാണു പൊള്ളലേറ്റത്. കൂടെയത്തിയ സഹോദരി സുജിതയ്ക്കും പരുക്കേറ്റു. കഴിഞ്ഞ വെള്ളി രാത്രി കൊച്ചു ഡീസന്റ് മുക്കിനു സമീപമായിരുന്നു സംഭവം. ഒരു സ്കൂളിൽ പഠിക്കുന്ന ഇരുവരുടെയും മക്കൾ തമ്മിലുള്ള…