കാർഷിക വികസനം എഫ്.പി.ഒ കളിലൂടെ: നബാർഡ് സി.ജി.എം

കടയ്ക്കൽ: കാർഷിക മേഖലയുടെ സമഗ്രവികസനം കർഷക ഉത്പാദക കമ്പനികളിലൂടെ സാധ്യമാകുമെന്ന് നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു.എം കുറുപ്പ് അഭിപ്രായപ്പെട്ടു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നബാർഡിൻ്റെയും  ഇതര ഏജൻസികളുടെയും നേതൃത്വത്തിൽ പതിനായിരം കർഷക ഉത്പാദക കമ്പനികൾ രൂപീകരിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. കൃഷിക്കാർ തന്നെ നേതൃത്വം കൊടുത്ത്  രൂപീകരിക്കുന്ന കർഷക ഉത്പാദക കമ്പനികൾ കാർഷിക മേഖല ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് പരിശ്രമിക്കുന്നത്. കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുകയും അതിലൂടെ കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുക…

Read More