വയനാട് മേപ്പാടി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

വിദ്യാർത്ഥിനികളുടെ പരാതിയിൽ ആണ് നടപടി. കഴിഞ്ഞ ദിവസം സ്കൂൾ വിട്ടതിന് ശേഷം നാല് സ്കൂൾ വിദ്യാർത്ഥിനികൾ സ്റ്റേഷനിൽ നേരിട്ട് എത്തിചേരുകയും, തുടർന്ന് എസ് എച്ച് ഒയോട് പരാതിപ്പെടുകയുമായിരുന്നു.പുത്തൂർവയൽ താഴംപറമ്പിൽ ജോണിയാണ് പിടിയിലായത്. വിശദമൊഴി എടുത്ത ശേഷം പോലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു.മറ്റ് പരാതികൾ ഉണ്ടോ എന്നറിയാൻ പോലീസ് കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും. സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടും. ജോണി മുമ്പ് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ പ്രതി ആയിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

Read More
error: Content is protected !!