
അഞ്ചുതെങ്ങ് സ്വദേശിയെ മത്സ്യബന്ധനത്തിനിടെ കുളച്ചൽ കടലിൽ കാണാതായി
അഞ്ചുതെങ്ങ് സ്വദേശിയെ മത്സ്യബന്ധനത്തിനിടെ കുളച്ചൽ കടലിൽ കാണാതായി. അഞ്ചുതെങ്ങ് കുരിശ്ശടിമുക്ക്, മുരുക്കുവിളാകം സ്വദേശി ബിനുഎന്ന് വിളിക്കുന്ന ഷിബു (35) നെയാണ് കഴിഞ്ഞ 29 മുതൽ കാണാതായത്. കഴിഞ്ഞ 28 ന് കേരള തമിഴ്നാട് അതിർത്തിയായ കുളച്ചൽ തേങ്ങാപട്ടണത്തിൽ മത്സ്യബന്ധന ജോലിയ്ക്ക് പോയതായിരുന്നു ഷിബു. കുളച്ചൽ സ്വദേശി ഫ്രാങ്ക്ളിന്റെ ഉടമസ്ഥതയിലുള്ള നോഹ എന്ന ബോട്ടിലാണ് ഷിബു മത്സ്യബന്ധന ജോലിയ്ക്ക് പോയത്. ഷിബു ഉൾപ്പെടെ പന്ത്രണ്ടോളം പേരടങ്ങുന്ന സംഘമായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. 29 ന് വിഴിഞ്ഞത്തിനും കോവളത്തിനുമിടയ്ക്ക്വച്ച് ശക്തമായ ചുഴിയിൽപ്പെട്ട്…