
വിതുരയിൽ കാട്ടുപോത്ത് ബൈക്ക് ഇടിച്ചു തെറിപ്പിച്ചു യുവാക്കൾക്ക് പരിക്ക്
വിതുരയിൽ റോഡിലേക്കു പാഞ്ഞു കയറിയ കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച് തെറിച്ചുവീണ് യുവാക്കൾക്ക് പരുക്ക്. മേമല മാങ്കാല സ്വദേശികളായ രാകേഷ്, വിനോദ് കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ എട്ടോടെ വിതുര– പേപ്പാറ റോഡിൽ മാങ്കാലയ്ക്ക് സമീപം ആയിരുന്നു സംഭവം. കാട്ടുപോത്ത് ബൈക്കിൽ ഇടിച്ച ആഘാതത്തിൽ ഇരുവരും റോഡിൽ തെറിച്ചു വീണു. പരുക്ക് ഗുരുതരമല്ല. ഇരുവരും വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വന്യമൃഗശല്യം രൂക്ഷമായ മേഖലയിലാണ് സംഭവം. നവംബറിലും സമാനമായ സംഭവത്തിൽ ഇരുചക്ര വാഹന യാത്രക്കാരനു പരുക്കേറ്റിരുന്നു.