അരിപ്പ വേങ്കൊല്ലയിൽ കാട്ടാന ആക്രമണം ; രണ്ട് പേർക്ക് പരിക്ക്

കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്. മടത്തറ വേങ്കൊല്ലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ശാസ്താംനട സ്വദേശികളായ സുധി (32) , രാജീവ് (40) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ ഓടിച്ച സ്കൂട്ടർ കാട്ടാന തകർത്തു. പരുക്കേറ്റവരെ കുളത്തൂപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇവരിൽ ഒരാൾക്ക് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടാവശ്യത്തിന് ഉള്ള സാധനങ്ങളുമായി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ചെക്ക്പോസ്റ്റ് കഴിഞ്ഞ് ശാസ്താംനട ക്ഷേത്രത്തിന് തൊട്ടു മുമ്പാണ്…

Read More

മടത്തറ ശാസ്താംനട സ്വദേശിയെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന അക്രമമെന്ന് സംശയം

പാലോട് -മങ്കയം അടിപ്പറമ്പ് വനത്തിൽ 5 ദിവസത്തോളം പഴക്കം ചെന്ന മൃതദേഹം കണ്ടെത്തി. മടത്തറ- ശാസ്താംനട – വലിയ പുലിക്കോട് ചതുപ്പിൽ ബാബുവിന്റെ (50) മൃതദേഹം ആണ് കണ്ടെത്തിയത്. ഇയാൾ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചതെന്നാണ് ഉയരുന്ന സംശയം. കഴിഞ്ഞ ബുധനാഴ്ച്ച ശാസ്താം നടയിലെ വീട്ടിൽ നിന്നും ജോലിക്കായി അടിപ്പറമ്പിലെ ബന്ധു വീട്ടിൽ പോയതാണ് ബാബു. ഇത്രയും ദിവസമായിട്ടും തിരികെ വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബന്ധു വീട്ടിൽ എത്തിയില്ലെന്ന് മനസ്സിലായി. തുടർന്ന് ബന്ധുകൾ വനത്തിൽ നടത്തിയ…

Read More

വീണ്ടും കാട്ടാന ആക്രമണം; ഇടുക്കി ചിന്നക്കനാലിൽ വീട് തകർത്തു

ഇടുക്കി ചിന്നക്കനാല്‍ 301 കോളനിയില്‍ കാട്ടാന ആക്രമണം. ആന വീടും വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു. ഗോപി നാഗന്റെ വീടാണ് തകര്‍ത്തത്. ചക്കകൊമ്പന്‍ ആണ് വീട് തകര്‍ത്തത് എന്ന് ആദിവാസികള്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുന്‍പ് ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞു മുങ്ങി മരിച്ച ഗോപി നാഗന്റെ കുടുംബമാണ് ഇവിടെ താമസിച്ചിരുന്നത്. കുട്ടികളുടെ വിദ്യാഭ്യസ ആവശ്യത്തിനായി വീട്ടിലുള്ളവര്‍ അടിമാലിക്ക് പോയിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

Read More

മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു

മാവോയിസ്റ്റ് സംഘത്തെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു. കർണാടക ചിക്കമംഗലൂർ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റത്. ആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിൽ എത്തിയത്. കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. അരിയും സാധങ്ങളും വാങ്ങാനെത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ സുരേഷിനെ കൂട്ടാതെ സാധനങ്ങളുമായി സംഘം കയറുകയാണുണ്ടായത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More