കല്ലമ്പലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി  യുവതിയും യുവാവും പിടിയിൽ

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കല്ലമ്പലത്ത് യുവതിയും യുവാവും പിടിയിൽ. ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ നിന്നും വന്നിറങ്ങിയ യുവതി അടക്കമുള്ള രണ്ടുപേരാണ് പിടിയിലായത്. ചെറിയന്നിയൂർ താന്നിമൂട് കൊടിവിളാകത്ത് ദീപു (24), ചെറുന്നിയൂർ താന്നിമൂട് രാജാമണിയിൽ അഞ്ജന ( 30) എന്നിവരാണ് തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമിൻറെ പിടിയിലായത്. ഇപ്പോൾ പിടിയിലായ ദീപുവിൻറെ പെൺ സുഹൃത്തായ അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിൻ്റെ മുഖ്യ ആസൂത്രക എന്ന് പോലീസ് അറിയിച്ചു. ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്ന ഇവരെ ഡാൻസാഫ്’ ടീം…

Read More

കല്ലമ്പലം കരവാരത്ത് റംബൂട്ടന്റെ കുരു തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കല്ലമ്പലം കരവാരം തോട്ടയ്ക്കാടു മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെ മകൻ ആറ് മാസം പ്രായമുള്ള ആദവാണ് മരണപ്പെട്ടത്.ഇന്നലെ വൈകിട്ട് 6 മണിയോടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നും കൂടെ ഉണ്ടായിരുന്ന വല്യച്ഛന്റെ കുട്ടികൾ റംബൂട്ടൻ എടുത്തു തൊലികളഞ്ഞ ശേഷം കുഞ്ഞിന് കഴിക്കാനായി വായിൽ വച്ചു കൊടുക്കുകയായിരുന്നു. ഉടൻതന്നെ കുട്ടി അത് വിഴുങ്ങി. ഈ സമയം അമ്മ അടുക്കളയിൽ ആയിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അമ്മ റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി കുട്ടി വെപ്രാളം കാണിക്കുന്നതാണ്…

Read More

കല്ലമ്പലത്ത് ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന യുവാവിന് ഇരട്ട ജീവപര്യന്തം കഠിന തടവും 9 ലക്ഷം രൂപ പിഴയും

ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്ന യുവാവിന് ഇരട്ട ജീവപര്യന്തം കഠിന തടവും 9 ലക്ഷം രൂപ പിഴയും. ഇത് അടച്ചില്ലെങ്കിൽ 2 വർഷം തടവ് അധികം അനുഭവിക്കണം. മടവൂർ സീമന്ത പുരം, മയിലാടും പൊയ്‌കയിൽ വീട്ടിൽ അമ്പിളി (33) യെ കൊന്ന കേസിലാണ് വിധി. 2017 ഫെബ്രുവരി പത്തിന് പുലർച്ചെ കല്ലമ്പലം ചിറ്റായ്ക്കോട്ടെ ബീന ഭവൻ എന്ന വീട്ടിലായിരുന്നു കൊലപാതകം. അമ്പിളിയുടെ ഭർത്താവായ നഗരൂർ, വെള്ളല്ലൂർ ചരുവിള വീട്ടിൽ അട്ടപ്പൻ എന്ന് വിളിക്കുന്നു അജി യെയാണ്…

Read More

കല്ലമ്പലത്ത് കെ.എസ്.ആർ.ടി.സി ബസിൽനഴ്സിംഗ് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം

കെ.എസ്.ആർ.ടി.സി ബസിൽനഴ്സിംഗ് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊല്ലം ഈസ്റ്റ് കല്ലട പഴയൂർ മൂന്നു പ്ലാവിൻമൂട് വീട്ടിൽ രൂപേഷ് (29) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ ആണ് സംഭവം. ബസിൽ ഒരുപാട് സീറ്റുകൾ ഒഴിഞ്ഞു കിടക്കെ പെൺകുട്ടിയുടെ സമീപം വന്നിരുന്ന പ്രതി ശല്യം ചെയ്തു. ശല്യം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി സീറ്റു മാറാൻ ശ്രമിച്ചു….

Read More

കല്ലമ്പലം സ്റ്റേഷനിലെ 5 പോലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തു

ചാവർക്കോട് ആശാരിമുക്ക് മേലെകോട്ടയ്ക്കകം വീട്ടിൽ മുഹമ്മദ് അനസ് ജാനയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്….. കല്ലമ്പലം അയിരൂർ പാരിപ്പള്ളി പരവൂർ ചാത്തന്നൂർ സ്റ്റേഷനുകളിൽ വധശ്രമം മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായ അനസ് ജാൻ ….. പാരിപ്പള്ളിയിൽ വെച്ച് കല്ലമ്പലം സ്റ്റേഷനിലെ 5 പോലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച കേസിലും, അയിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും കൈവിലങ്ങുമായി കൂട്ടുപ്രതിക്കൊപ്പം ഓടി രക്ഷപ്പെടാൻ ശ്രമിച്ച കേസിലും പ്രതിയാണ് മുഹമ്മദ് അനസ് ജാൻ ….. റൂറൽ ജില്ലാ പോലീസ്…

Read More

കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യാപാരി മരിച്ചു

കല്ലമ്പലം പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ ഇരുചക്ര വാഹന യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം. ബൈക്ക് യാത്രകൻ മരിച്ചു. പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. മുല്ലനല്ലുരിൽ ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച മധ്യവയസ്കനെ കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച മധ്യവയസ്കനെ കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തു. പുതുശേരിമുക്ക് ,പന്തുവിള കാട്ടിൽ പുത്തൻവീട്ടിൽ സതീശനാണ് പിടിയിലായത്.ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു. സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഇയാൾ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ച വിവരം പെൺകുട്ടി സ്കൂൾ അധ്യാപികയോടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ വിവരം കുട്ടിയുടെ വീട്ടിൽ അറിയിക്കുകയും, തുടർന്ന് കുട്ടിയുടെ മാതാവ് കല്ലമ്പലം പോലീസിൽ പരാതി നല്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക…

Read More

കല്ലമ്പലത്ത് വീടിനു തീ പിടിച്ചു

ചാത്തൻപാറയിൽ വീടിന് തീ പിടിച്ച് വൻ നാശനഷ്ടം.ചാത്തൻപാറ വലിയവിള എസ്.എസ് മൻസിലിൽ എം.കെ സലീമിന്റെ വീടിനോട് ചേർന്നുള്ള അടുക്കളയും റബ്ബർ ഷീറ്റുകൾ സൂക്ഷിച്ചിരുന്ന പുരയുമാണ് കത്തി നശിച്ചത്. ധാരാളം ഗൃഹോപകരണങ്ങളും 1300 കിലോയിലധികം റബ്ബർ ഷീറ്റുകളും രണ്ട് മുറികളും പൂർണ്ണമായും കത്തി നശിച്ചു. ൽഞായറാഴ്ച പുലർച്ചെ 3 മണിയോടെ അയൽവാസികളാണ് തീ പടരുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ആളിപടർന്ന തീ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഫയർ ഫോഴ്സിനെ…

Read More

കല്ലമ്പലത്തു കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കല്ലമ്പലത്തു കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം മണമ്പൂർ സ്വദേശി മണികണ്ഠൻ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഒൻപത് വയസ് പ്രായമുള്ള ആൺകുട്ടിയെ വർണ്ണ മത്സ്യത്തെ നൽകാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് മണികണ്ഠന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. കുട്ടിയുടെ മാതാപിതാക്കൾ ബലിതർപ്പണത്തിന് പോയ സമയത്ത് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം വീട്ടിൽവെച്ച് കുട്ടി ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. ഇതോടെ കുട്ടിയുടെ മാതാവ് ചോദിച്ചപ്പോഴാണ് പീഡന വിവരം…

Read More

അറിയിപ്പ്

നക്ഷത്ര (18) കല്ലമ്പലത്തിൽ നിന്നും കാണാതായ കുട്ടി. അക്ഷയയിൽ പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി തിരികെ വന്നിട്ടില്ല. എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ദയവായി ഈ നമ്പറുകളിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. 99 46 84 10 70.89 43 0 4 94 890 4 7 0- 2 6 9 2 0 6 ( കല്ലമ്പലം പോലീസ്)94 97 94 71 18 സർക്കിൾ ഇൻസ്പെക്ടർ കല്ലമ്പലം പോലീസ്…! 1

Read More