
കല്ലടയാറ്റിൽ കാണാതായ അഞ്ചൽ വടമൺ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
പുനലൂർ, കല്ലടയാറ്റിൽ കാണാതായ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനായ അഞ്ചൽ വടമൺ സ്വദേശി രതീഷിൻ്റെ (53) മൃതദേഹം കണ്ടെത്തി. പുനലൂർ എലിക്കാട്ടൂർ ഭാഗത്തെ കല്ലടയാറ്റിൽ നിന്നുമാണ് മൃതദേഹം കിട്ടിയത്.പുനലൂർ ശിവൻ കോവിലിന് സമീപമുള്ള പുത്തൻ കടവിലാണ് കാണാതായത്.കുളിക്കാൻ ഇറങ്ങിയതാണോ ആറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതാണോ എന്ന സംശയം നിലവിലുണ്ട്.പത്തനംതിട്ട വ്യവസായ വകുപ്പിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായിപുനലൂർ പോലീസും . ഫയർഫോഴ്സും സ്കൂബാ ഡൈവിങ്ങ് ടീമുംതിരച്ചിൽ നടത്തുകയായിരുന്നു. തെന്മല ഡാം തുറന്നു വിട്ടതിനാൽ വെള്ളം കല്ലടയാറ്റിൽ…