കരുനാഗപ്പള്ളിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞ ബന്ധുവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞ ബന്ധുവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ.തൊടിയൂർ വേങ്ങറ നാസില മൻസിൽ നബിദ് (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. നബിദിന്റെ ഭാര്യയെ മർദ്ദിക്കുന്നത് മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ നോക്കിയതിലുള്ള വിരോധത്താൽ പരാതിക്കാരന്റെ ഫോൺ നിലഞ്ഞു എറിഞ്ഞു പൊട്ടിക്കുകയും തടിപ്പത്തല് വെച്ച് തലയടിച്ച് പൊട്ടിച്ച് വധിക്കാൻ ശ്രമിക്കുകയായിരുന്നു. നേരത്തെയും പ്രതിക്ക് സമാനമായ കേസുകൾ നിലവിലുണ്ട്. അക്രമത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ സാഹസികമായാണ് ഒളി സങ്കേതത്തിൽ നിന്നും പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ്…

Read More

സ്കൂളില്‍ മോഷണം നടത്തുകയും നാശഷ്ടം വരുത്തുകയും ചെയ്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി

കരുനാഗപ്പള്ളി, ഇടകുളങ്ങര, കുട്ടതറയ്യത്ത്, സജീവ് മകന്‍ യാസിര്‍ (18), കരുനാഗപ്പള്ളി, മുല്ലശ്ശേരി കിഴക്കതില്‍ രാജേഷ് മകന്‍ ആദിത്യന്‍ (18) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ജൂണ്‍ നാലിന് കരുനാഗപ്പള്ളി ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സ്കൂള്‍ ബസിന്‍റെ ചില്ല് തകര്‍ത്ത് ഫയര്‍ അലാമുകള്‍ മോഷണം ചെയ്തു കടന്നു കളഞ്ഞിരുന്നു. പിന്നീട് സ്കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന വിന്‍റ് വില്ലിന് കേടുപാടുകള്‍ വരുത്തുകയും സ്കൂള്‍ ഓഫീസിന്‍റെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തി പൊളിക്കുകയും ചെയ്തിരുന്നു….

Read More

മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദ്ദനമേറ്റ് മരിച്ചു

വിവാഹ മധ്യസ്ഥ ചർച്ച അക്രമാസക്തമായി വധുവിന്റെ ബന്ധുക്കളുടെ ആക്രമണത്തിൽ ജമാഅത്ത് പ്രസിഡന്റും, തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായസലിം മണ്ണേലാണ് മരിച്ചത്. കരുനാഗപ്പള്ളി പോലീസ് കൊലപാതകത്തിന് കേസ്സെടുത്തു.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്. പാലോലിക്കുളങ്ങര മുസ്ലീം ജമാഅത്തിൽപ്പെട്ട ഷമീറും, കോയിവിള മുസ്ലീം ജമാ അത്തിൽ പ്പെട്ട സുൽഫത്തും തമ്മിലുള്ള ദാമ്പത്യ ജീവിത പ്രശ്നങ്ങൾ മധ്യസ്ഥ ചർച്ചയിൽ പരിഹരിക്കാൻ ഇരു കൂട്ടരുടെയും ബന്ധുക്കൾ പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ ഇന്ന് (വെള്ളി) വൈകിട്ട് 4 മണിക്ക് ഒത്തുകൂടി.തുടർന്ന് ചർച്ച മുന്നോട്ട് പോകവേ വധുവിന്റെ…

Read More

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ആരോഗ്യനില വഷളാകുകയായിരുന്നു. കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ നിയമസഭയിൽ അംഗമായിരുന്നു. സിപിഐ സംസ്ഥാന കൗൺസിലംഗമാണ് .മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം
സ്കൂട്ടർ യാത്രക്കാരി തൽക്ഷണം മരണപ്പെട്ടു

കരുനാഗപ്പള്ളി തൊടിയൂർ ചേലക്കോട്ടുകുളങ്ങര ജംഗ്ഷനിൽ സ്‌കൂട്ടർ യാത്രക്കാരിയായ പെൺകുട്ടിയുടെ ദേഹത്തുകൂടി ടിപ്പർലോറി കയറി അപകടം അപകടത്തിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടി മരണപ്പെട്ടു തഴവ കുതിരപ്പന്തി ഒന്നാം വാർഡ് അംഗം സുജയുടെ മകളാണ്.മൃതദേഹം പത്മാവതി ആശുപത്രിയിൽ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സംസ്ഥാനത്ത് വന്‍ എംഡിഎംഎ വേട്ട

സംസ്ഥാനത്ത് വന്‍ എംഡിഎംഎ വേട്ട; കരുനാഗപ്പള്ളിയില്‍ 728.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍കൊല്ലം : കരുനാഗപ്പള്ളിയില്‍ 728.42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ആദിനാട് സ്വദേശി 34 വയസുള്ള വിഷ്ണുവാണ് പിടിയിലായത്. സംസ്ഥാനത്ത് പൊലീസ് പിടികൂടുന്ന ഏറ്റവും കൂടിയ അളവിലുള്ള എംഡിഎംഎയാണ് ഇത്. ആദിനാട് തെക്ക് തണാല്‍ ജംഗ്ഷനില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.ആറ് വലിയ പാക്കറ്റുകളിലും 240 ചെറിയ പൊതികളിലുമായി വില്‍പ്പനക്കായി കൈവശം സൂക്ഷിച്ചിരുന്ന 728.42 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. വീട്ടില്‍…

Read More