ചിതറ ഗ്രാമപ്പഞ്ചായത്തിൽ ഭവന നിർമ്മാണത്തിന് മുൻ ഗണന ; യുവാക്കൾക്കായി സ്റ്റേഡിയനവീകരണം ,2026-27 ബഡ്ജറ്റ് അവതരിപ്പിച്ചു
ചിതറ ഗ്രാമപ്പഞ്ചായത്ത് 2026-27 വർഷത്തെ കരട് ബഡ്ജറ്റ് അവതരിപ്പിച്ച് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസർ തലവരമ്പ്. പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, കായികം-യുവജനക്ഷേമം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള കരട് ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പഞ്ചായത്ത് ഉത്പാദന മേഖലയ്ക്ക് 1,25,80,560 രൂപയുംവിദ്യാഭ്യാസ മേഖലയിൽ 2,99,250 രൂപയുംആരോഗ്യ മേഖലയിൽ 1,00,85,000 രൂപയുംകുടിവെള്ളം ശുചിത്വം എന്നീ മേഖലകളിൽ 1,00,12,000 രൂപയുംപാർപ്പിട മേഖലയിൽ 10,00,00,000 രൂപയുമാണ് പ്രധാനമായും നീക്കി വച്ചിട്ടുള്ളത്. പഞ്ചായത്തിലെ യുവാക്കൾക്കായി സ്റ്റേഡിയം നവീകരണത്തിലേക്ക് 50,00,000 രൂപയും നീക്കി വച്ചിട്ടുണ്ട്. സർക്കാരിന്റെയും…


