തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് 9 വയസുകാരൻ മരിച്ചു

കണ്ണൂരിൽ തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് 9 വയസുകാരൻ മരിച്ചു. കണ്ണൂർ തുവ്വക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് ഭയന്നോടുകയായിരുന്നു. തുടര്‍ന്ന് കാണാതായ ഫസലിനെ തെരച്ചിലിനോടുവിൽ സമീപത്തെ പറമ്പിലെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. തുവ്വക്കുന്ന് ഗവണ്‍ണെന്‍റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാൻ് മുഹമ്മദ് ഫസല്‍. വൈകിട്ട് അഞ്ചരയോടെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു. ആ സമയത്ത് തെരുവുനായയെ കണ്ട് കുട്ടികള്‍ ചിതറിയോടി. സമീപത്തുള്ള പറന്പിലൂടെയാണ് കുട്ടികളോടിയത്. പിന്നീട്…

Read More

കണ്ണൂരിൽ പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിലായി

കണ്ണൂരിൽ പോക്സോ കേസിൽ പൊലീസുകാരൻ അറസ്റ്റിലായി. കണ്ണൂർ ടെലികമ്യൂണിക്കേഷൻ ഹെഡ് കോൺസ്റ്റബിളായ അബ്ദുൾ റസാഖാണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലാണ് അറസ്റ്റ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കുട്ടിയെ കാറിൽ കയറ്റി പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. നിലവിൽ, രണ്ടാം ഭാര്യ നൽകിയ മറ്റൊരു പീഡന കേസിൽ സസ്പെൻഷനിലാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ പ്രതി അബ്ദുൾ റസാഖ്. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്…

Read More

കണ്ണൂർ പാട്യം മൂഴിവയലിൽ സ്ഫോടനം

കണ്ണൂർ പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ സ്ഫോടനം. അസം സ്വദേശിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. അപകടത്തില്‍ അസം സ്വദേശി സയിദ് അലിയുടെ കൈയ്ക്ക് പരിക്ക് ഗുരുതരമാണ്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.6 കിലോഗ്രാം കഞ്ചാവുമായി കണ്ണൂർ
മുല്ലക്കോട് സ്വദേശിനിയായ യുവതി എക്സൈസ് കസ്റ്റഡിയിൽ

വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1.6 കിലോഗ്രാം കഞ്ചാവുമായി കണ്ണൂർമുല്ലക്കോട് സ്വദേശിനിയായ യുവതി എക്സൈസ് കസ്റ്റഡിയിൽ. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ 29 വയസ്സുള്ള നിഖില എന്ന യുവതിയാണ് അറസ്റ്റിലായത്. ബുള്ളറ്റ് ലേഡി എന്ന് നാട്ടിൽ അറിയപ്പെടുന്ന ഇവർ ധാരാളം യാത്രകൾ നടത്തിയിരുന്നു. അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ് ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന് സംശയിക്കുന്നു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ പി.ആർ സജീവ്, അഷ്റഫ് മലപ്പട്ടം, സിവിൽ…

Read More

ഒന്നര കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി നിഖില അറസ്റ്റിൽ

ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിലായി. പയ്യന്നൂർ മുല്ലക്കോട് സ്വദേശിനി നിഖിലയാണ് എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെ‌ക്‌ടർ കെ.കെ ഷിജിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇരുപത്തൊൻപതുകാരിയായ നിഖില വീടിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പയ്യന്നൂരിൽ സെയിൽസ് ഗേളായി ജോലിചെയ്യുകയായിരുന്നു നിഖില. ബുള്ളറ്റ് ലേഡിഎന്ന് നാട്ടിൽ അറിയപ്പെടുന്ന നിഖിലധാരാളം യാത്രകൾ നടത്തിയിരുന്നു.അതുവഴി ഉണ്ടായ ബന്ധങ്ങളാണ് കഞ്ചാവ്ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നതെന്ന്സംശയിക്കുന്നതായി എക്സൈസ് പറഞ്ഞു. നിഖിലയുടെ വീട്ടിൽ കഞ്ചാവ്സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെഅടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ…

Read More

കണ്ണൂരില്‍ സ്വകാര്യ ബസ് കാല്‍നട യാത്രക്കാരനെ ഇടിച്ചു, ഇറങ്ങിയോടിയ ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു

കാല്‍നട യാത്രക്കാരനെ സ്വകാര്യ ബസ് ഇടിച്ച സംഭവത്തിന് പിന്നാലെ ട്രെയിന്‍ തട്ടി ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബസ് ഡ്രൈവര്‍ മനേക്കര സ്വദേശി ജീജിത്ത് ആണ് മരിച്ചത്. തലശ്ശേരി പെട്ടിപ്പാലത്താണ് ദാരുണമായ സംഭവം. വടകര-തലശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. പെട്ടിപ്പാലത്തുവെച്ച് ബസ് കാല്‍നട യാത്രക്കാരനെ ഇടിക്കുകയായിരുന്നു. സംഭവം നടന്നയുടനെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. തൊട്ടടുത്ത റെയില്‍വെ ട്രാക്കിലേക്കാണ് ബസ് ഡ്രൈവര്‍ ഓടിയത്. ട്രാക്കിലൂടെ ഓടുന്നതിനിടെയാണ് ഇതിലൂടെ കടന്നുപോവുകയായിരുന്ന ട്രെയിന്‍ ഇടിച്ചത് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്.

കണ്ണൂർ ചിറക്കലിൽ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും പ്രതി പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ടു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തമിഴ്നാട് സ്വദേശിയെ പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിച്ച കേസില്‍ പ്രതിയായ റോഷനെ പിടികൂടാനാണ് വളപട്ടം എസ്.ഐ നിഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചിറക്കല്‍ചിറയിലെ  ഇയാളുടെ വീട്ടിലെത്തിയത്.  രണ്ട് നില വീടിന്റെ പിന്നിലുള്ള കോണിപ്പടി…

Read More

വിവാഹത്തിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു

കണ്ണൂർ തയ്യിലിൽ വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം. തയ്യിലിലെ എന്‍എന്‍എം ഓഡിറ്റോറിയത്തിലേക്ക് വധൂവരന്‍മാരെ ആനയിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് കൂട് ഇളകിയത്. ഓഡിറ്റോറിയത്തിന്റെ ഒരു വശത്തായാണ് കൂട് ഉണ്ടായിരുന്നത്. ഐക്കര സ്വദേശിയുടെ വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. തേനീച്ച കുത്തേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് തീപിടിച്ചു; രണ്ടുപേർ വെന്തുമരിച്ചു

സിഎൻജി ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞശേഷം തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. കതിരൂരിനും കൂത്തുപറമ്പിനും ഇടയിൽ ആറാം മൈലിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസിലിടിച്ച് ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഒരാൾ മരിച്ചു. മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഡ്രൈവിങിനിടെ ഹൃദയാഘാതമുണ്ടായപ്പോൾ, സ്കൂൾ വിദ്യാർത്ഥികളെ സുരക്ഷിതരാക്കി ഓട്ടോ ഡ്രൈവറുടെ മരണം

ഡ്രൈവിങിനിടെ ഹൃദയാഘാതമുണ്ടായപ്പോൾ, സ്കൂൾ വിദ്യാർത്ഥികളെ സുരക്ഷിതരാക്കി ഓട്ടോ ഡ്രൈവറുടെ മരണം. വേദന കൊണ്ട് പിടഞ്ഞപ്പോൾ മതിലിൽ ഓട്ടോ ഇടിച്ചുനിർത്തിയാണ് തലശ്ശേരിയിലെ നിക്സൻ ജയിംസ് കുട്ടികളെ രക്ഷിച്ചത്. നിക്സന്‍റെ അവസാന യാത്ര, അദ്ദേഹത്തിന്റെ വാടകവീടിനോട് ചേർന്നുളള റോഡിലൂടെ ശവമഞ്ചം പോകുമ്പോൾ അരികിൽ നിക്സന്‍റെ ഓട്ടോ കാണാമായിരുന്നു. മരണം ഡ്രൈവിങ് സീറ്റിലെത്തിയപ്പോൾ ഒരരികിലേക്ക് നിക്സൻ ചേർത്തുനിർത്തിയ വണ്ടിയിൽ ചേർത്തുപിടിച്ച അഞ്ച് കുരുന്നുജീവനുകൾ  ഉണ്ടായിരുന്നു. വെളളിയാഴ്ച വൈകിട്ട് നാലരയോടെ തലശ്ശേരിയിലെ സാൻജോസ് സ്കൂളിൽ നിന്ന് പത്ത് കുട്ടികളുമായാണ് നിക്സന്‍റെ പതിവ് ഓട്ടം…

Read More