ചിതറ സ്വദേശിയെ കണ്ടെത്തി ; വാർത്തയെ തുടർന്ന് നിലമേൽ സ്വദേശിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്
ചിതറയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ കണ്ടെത്തി . ചുവട് ന്യൂസ് ശ്രദ്ധയിൽ പെട്ട നിലമേൽ സ്വദേശി അശ്വിൻ കൃഷ്ണനെ തിരിച്ചറിയുകയും വീഡിയോ ചിത്രീകരിച്ചു ഞങ്ങൾക്ക് അയച്ചു തരുകയുമായിരുന്നു.ഉടൻ അശ്വിൻ കൃഷ്ണന്റെ ബന്ധുക്കളെ വിവരം ധരിപ്പിച്ചു . ചിതറ പോലീസുമായി ബന്ധുക്കൾ സംസാരിക്കുകയും പോലീസ് അശ്വിൻ കൃഷ്ണനെ കൂട്ടിക്കൊണ്ടു വരികയുമായിരുന്നു


