
കിളിമാനൂർ കടലുകാണിപാറയുടെ മുകളിൽ നിന്ന് തഴേക്ക് വീണ് യുവാവിന് ഗുരുതര പരുക്ക്
വിനോദ സഞ്ചാര കേന്ദ്രമായ പുളിമാത്ത് കടലുകാണിപാറ യുടെ മുകളിൽ നിന്ന് തഴേക്ക് വീണ് യുവാവിന് ഗുരുതര പരുക്ക്. പാലോട് സ്വദേശി ബോവസ് (32)നാണ് പരുക്കേറ്റത്. ഇന്ന് വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം നടന്നത്.ഏകദേശം 60 അടി പൊക്കത്തിൽ നിന്നുമാണ് യുവാവ് താഴേക്ക് വീണത്.സുഹൃത്തിനൊപ്പം ഉല്ലാസത്തിന് എത്തിയതായിരുന്നു യുവാവ്. പാറമുകളിൽ നിന്ന് കാഴ്ചകൾ കാണുന്നതിനിടെ കാൽതെന്നി താഴേക്ക് പതിക്കുകയായിരുന്നു.ഗുരുതര പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ 108 ആംബുലൻസിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു