കടയ്ക്കലിൽ 20 വയസ്സുകാരിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്ന ഫോട്ടോ ആക്കി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതി പോലീസ് പിടിയിൽ

മൈനാഗപ്പള്ളി നല്ലേത്തറ കിഴക്കതിൽ വീട്ടിൽ 37 വയസ്സുള്ള അജാസ് ബഷീറാണ് പോലീസ് പിടിയിലായത്. കടക്കലിലെ ഒരു പ്രമുഖ തുണി വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തു വന്ന അജാസ് ബഷീർ തുണിയെടുക്കാൻ എത്തിയ 20 കാരിയുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയും പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്നചിത്രവും വീഡിയോയും ആക്കിയ ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി സോഷ്യൽ മീഡിയ വഴി ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അല്ലെങ്കിൽ തനിക്ക് ഒരു ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. . എന്നാൽ…

Read More

മാതൃകയാണ് കടയ്ക്കൽ ടൗൺ എൽ പി എസ്

‘തമിഴ്നാട്ടിൽ സ്കൂളുകളിൽ ഇനി ബാക്ക് ബഞ്ചേഴ്‌സ് ഇല്ല’ എന്ന വാർത്തക്ക് മലയാളികൾക്ക് ഇടയിലും വലിയ സ്വീകാര്യതയാണ്. നമ്മുടെ കടയ്ക്കൽ ടൗൺ എൽ പി സ്കൂളിൾ പണ്ടേയിങ്ങനെയാണ് . കടയ്ക്കൽ ടൗൺ എൽ പി സ്കൂളിലെ വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിലെ ഇരിപ്പിടം 2020 മുതൽ ഇങ്ങിനെയാണ്. ക്ലാസിലെ ഓരോ കുട്ടിയുടെയും അടുത്ത് അദ്ധ്യാപകർക്ക് എത്തുന്നതിനും അവരുമായി കൂടുതൽ മാനസിക അടുപ്പം സ്ഥാപിക്കുന്നതിനും അദ്ധ്യാപകർക്ക് കഴിയുന്നുണ്ട്. താൻ ബാക്ക് ബഞ്ചിലാണെന്ന പരിഭവം കുട്ടികൾക്കും ഇല്ല.

Read More

കർഷകൻ മണ്ണിൻ്റെ നേരവകാശികൾ: മുല്ലക്കര രത്നാകരൻ

കർഷകൻ മണ്ണിൻ്റെ നേരവകാശികൾ: മുല്ലക്കര രത്നാകരൻകടയ്ക്കൽ: കർഷകൻ മണ്ണിൻ്റെ നേരവകാശികളാണെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും വളവുപച്ച സി.കേശവൻ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച അഗ്രി ഫെസ്റ്റ് 2025 അക്കാഡമിക് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ കൃഷിയെ കൂടുതൽ അടുത്തറിയാൻ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ശേഷം കേരള വെറ്ററിനറി&ആനിമൽ സയൻസ് സർവ്വകലാശാലയുടെ നേതൃത്വത്തിൽ അക്കാഡമിക് സെമിനാറുകൾ നടന്നു. ഡെയറി ടെക്നോളജി വിദ്യാഭ്യാസം-സാധ്യതകളും അവസരങ്ങളും എന്ന…

Read More

കടയ്ക്കലിൽ  പഠനോപകരണ വിതരണവും വിജയികളെ ആദരിക്കലും നടന്നു

പേരന്റ്സ് അസോസിയേഷൻ ഓഫ് ഡിഫറന്റലി ഏബിൽഡ് കമ്മ്യൂണിറ്റി (പദക്ക് ) ചടയമംഗലം മേഖല കുടുംബ സംഗമവും ഈ വർഷം എസ്.എസ്.എൽ.സി പ്ലസ് ടു വിജയികളായ ഭിന്നശേഷി കുട്ടികൾക്കുള്ള ആദരവും, പഠനോപകരണ വിതരണവും കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി ഉദ്ഘാടനം ചെയ്തു മേഖലാ പ്രസിഡന്റ് നസിയ ഹസ്സൻ അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് വരവിള നവാസ് സംഘടനാ വിശദികരണം നടത്തി ജില്ലാ ജനറൽ സെക്രട്ടറി സോനാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, കടക്കൽ പോലീസ് സബ് ഇൻസ്പെക്ടർ ഷാജി കുട്ടികൾക്കുള്ള…

Read More

കടയ്ക്കൽ സർവ്വീസ് സഹരണ ബാങ്കിൻ്റെ ഈ വർഷത്തെ മെറിറ്റ് അവാർഡ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ സർവ്വീസ് സഹരണ ബാങ്കിൻ്റെ ഈ വർഷത്തെ മെറിറ്റ് അവാർഡ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് ഡോ.വി.മിഥുൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലതികാ വിദ്യാധരൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്. ബുഹാരി, സി.പി.എം കടയ്ക്കൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എസ്.സുബ്ബലാൽ, കോൺഗ്രസ്സ് ഡി.സി.സി.അംഗം എ.താജുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.എം.മാധുരി, വാർഡ് മെമ്പർ പ്രീജ…

Read More

കടയ്ക്കലിൽ പത്താം ക്ലാസ്സുകാരിയെ പീഡിപ്പിച്ച 21കാരൻ അറസ്റ്റിൽ

കടയ്ക്കൽ വെള്ളാറുവട്ടം സ്വദേശി അഭിജിത്താണ് പോലീസ് പിടിയിലായത് .ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ അഭിജിത്ത് പരിചയപ്പെടുകയും ഫോൺ നമ്പർ കൈക്കലാക്കി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ശേഷം അഭിജിത്തിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് സ്കൂളിൽ പോയ പെൺകുട്ടിയെ പലതവണ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കി. പീഡനത്തിനിരയായ പെൺകുട്ടി അഗതിമന്ദിരത്തിൽ നിന്നാണ് പഠനം നടത്തി വന്നത്.കഴിഞ്ഞയാഴ്ച പെൺകുട്ടിയെ അഗതി മന്ദിരത്തിൽ നിന്നും കാണാതാവുകയും. കൊല്ലം ഈസ്റ്റ് പോലീസ് മാൻ മിസ്സിംഗ് കേസെടുക്കുകയും ചെയ്തു….

Read More

കടയ്ക്കൽ മേഖലയിൽ മുണ്ടിനീരും പനിയും പടരുന്നു

കുട്ടികളിൽ പനിയും മുണ്ടിനീരും പടരുന്നതിനാൽ സ്കൂളുകളിൽ ഹാജർ നില കുറഞ്ഞു. മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ കടയ്ക്കൽ ഗവ.യുപിഎസിൽ എൽകെജി, യുകെജി, ഒന്ന്, രണ്ട് ക്ലാസുകൾക്ക് ഒരാഴ്ച അവധി നൽകി. കടയ്ക്കൽ താലൂക്ക് ആശുപ്രതിയിൽ ഇന്നലെ രാവിലെ 8 മുതൽ ഒന്ന് വരെ ഒപി വിഭാഗത്തിൽ ചികിത്സ തേടി എത്തിയത് 718 പേരാണ് ഇതിൽ ഭൂരിഭാഗവും പനി ബാധിതരാണ്. കുട്ടികളാണ് കൂടുതലും ചുമ, വിറയൽ നടുവേദന,ഛർദി തുടങ്ങിയ ലക്ഷണങ്ങളുമായാണ് പനി ബാധിതർ എത്തുന്നത്. പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം…

Read More

കടയ്ക്കൽ മാർക്കറ്റിന് സമീപത്ത് നിന്ന് കഞ്ചാവ്‌പിടികൂടി

കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിൽ 1.451 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ മങ്കാട് ദേശത്ത് സച്ചിൻ നിവാസിൽ നിസാറുദ്ദീൻ മകൻ 31 വയസ്സുള്ള സച്ചിൻ എന്നയാളെ അറസ്റ്റ് ചെയ്തു. കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും സന്ധ്യ സമയങ്ങളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത് കഴിഞ്ഞ കുറച്ചു നാളുകളായി സച്ചിനും സുഹൃത്തുക്കളും ചേർന്ന് കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു. അന്യ സംസ്ഥാനങ്ങളിൽ…

Read More

കടയ്ക്കൽ കുമ്മിളിൽ പഴകിയ ഇറച്ചി പിടികൂടി

പഴകിയ കോഴിയിറച്ചി പിടികൂടി. കടയ്ക്കൽ കുമ്മിളിലാണ് സംഭവം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഓട്ടോറിക്ഷയിൽ വില്പനയ്ക്കത്തിച്ച 300 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്കടയ്ക്കൽ പോലീസും പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്നാണ് ഇവ പിടികൂടിയത്ഇറച്ചി എത്തിച്ചത് തിരുവനന്തപുരം നേമത്ത് നിന്നാണ്. പിടിച്ചെടുത്ത കോഴിയിറച്ചി കുഴിച്ചുമൂടി.ഓട്ടോറിക്ഷ ഡ്രൈവറും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ

Read More

യുദ്ധവിരുദ്ധ കൂട്ടായ്മയുമായി സി.പി. ഐ

ഇന്ത്യൻകമ്മ്യൂണിസ്റ്റ് പാർട്ടി കടയ്ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധത്തിനെതിരെ, സമാധാനത്തിനായി യുദ്ധ വിരുദ്ധ കൂട്ടായ്മ ഇട്ടിവാ മഞ്ഞപ്പാറയിൽ വെച്ച് ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി സ.ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.CPI കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ. അഡ്വ. ആർ. ലതാദേവി ആദ്യക്ഷ ആയ യോഗത്തിന്ഇട്ടിവാ ലോക്കൽ കമ്മറ്റി സെക്രട്ടറി സ. ബി. രാജീവ് സ്വാഗതം ആശംസിച്ചു. AIYF കൊല്ലം ജില്ലാ സെക്രട്ടറി സ. ടി. എസ് നിതീഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ. നൗഷാദ്,…

Read More
error: Content is protected !!