കടയ്ക്കൽ കോട്ടപ്പുറത്ത് പട്ടാപ്പകൽ മോഷണം ,

ഇന്ന് രാവിലെ 7മണിയോടെ കോട്ടപ്പുറം ജംഗ്ഷനിൽ ഹോട്ടൽ നടത്തി വരുന്ന ബിന്ദുവിന്റെ പണമടങ്ങിയ ബാഗും മൊബൈൽ ഫോണും കവർന്നു. ഹോട്ടൽ തുറന്ന്  അടുക്കള വശത്തേക്ക് പോയി തിരിച്ചു വന്ന് നോക്കുമ്പോഴാണ് . ഹോട്ടലിന്റെ മുൻവശത്ത് വച്ചിരുന്ന തന്റെ പണം അടങ്ങിയ ബാഗും മൊബൈൽ ഫോണും  മോഷണം പോയ വിവരം ബിന്ദുവിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ  കടയ്ക്കൽ പോലീസിൽ പരാതിപ്പെട്ടു . പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

വീണ്ടും തെരുവ് നായ അക്രമം; ഇന്ന് കടയ്ക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു

കൊല്ലം കടയ്ക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് തുടർ ചികിത്സയ്ക്ക് മാറ്റി. ഏകദേശം വൈകുന്നേരം 5:30 മണിയോടെയാണ് സംഭവം.തെരുവ് നായകളുടെ ശല്യം കടയ്ക്കൽ ചിതറ മേഖലകളിൽ രൂക്ഷമാണ് . ഇതിനൊരു പരിഹാരം കാണാത്തതിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ ആണ് . ഇന്ന് വൈകുന്നേരം കടയ്ക്കൽ നിലമേൽ മേഖലകളിൽ തെരുവ് നായകളുടെ അക്രമത്തിൽ 6 പേർക്ക് പരിക്കേറ്റത് പരസ്യങ്ങൾ നൽകാൻ…

Read More

കടയ്ക്കൽ നവരാത്രി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ കടക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കടയ്ക്കൽ നവരാത്രി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ കടക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 21-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾബി രാജൻ പ്രസിഡന്റ്, എസ് അനിൽകുമാർ വൈസ് പ്രസിഡന്റ്, ആർ സുരേന്ദ്രൻ പിള്ള സെക്രട്ടറി, പി മോഹനൻ ജോയിന്റ് സെക്രട്ടറി, എം സുഭാഷ് ട്രഷറർ, വി അനിൽകുമാർ, എൻ മുരളീധരൻ പിള്ള എന്നിവരെ രക്ഷാധികാരികളായും  25 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. നവരാത്രി ആഘോഷ ഉദ്ഘാടനം ഒക്ടോബർ 15 ഞായറാഴ്ച വൈകുന്നേരം 6 30ന് ബഹു എം പി ശ്രീ…

Read More

കടയ്ക്കൽ, കാറ്റാടിമൂട് പ്രദേശങ്ങളിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ഒരാൾ പിടിയിൽ.

ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ഷാനവാസ് എ .എൻ ന്റെ നേതൃത്വത്തിൽ കടയ്ക്കൽ കാറ്റാടിമൂട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ മുൻ അബ്കാരി കേസിലെ പ്രതിയായ  കടയ്ക്കൽ  കാറ്റാടിമൂട് ചരുവിള പുത്തൻവീട്ടിൽ പാച്ചൻ മകൻ ഡിങ്കൻ എന്ന് വിളിക്കുന്ന 55 വയസുള്ള രാജു എന്നയാളെ 6.5 ലിറ്റർ ചാരായം കൈവശംവച്ചതിന് അറസ്റ്റ് ചെയ്തു.     കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കടയ്ക്കലിൽ പ്ലസ് ടു വിദ്യാർത്ഥിനി ഒൻപത് ആഴ്‌ച ഗർഭിണി

കടയ്ക്കൽ : കൊല്ലം കടയ്ക്കലിൽ പ്ലസ് ടു വിദ്യാർത്ഥി ഒൻപത് ആഴ്‌ച ഗർഭിണി.വയറു വേദനയെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ്പെൺകുട്ടി ഗർഭിണി ആണെന്നുള്ള വിവരം അറിയുന്നത്. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് 17 കാരനായ സഹപാടിയാണ് കാരണം എന്ന്പെൺകുട്ടി പുറത്ത് പറയുന്നത്. പ്രായപൂർത്തി ആകാത്ത പതിനേഴുകാരനെയും പിതാവിനെയും വിളിച്ചുവരുത്തിജുവാനയിൽ കോടതിയിൽ ഹാജരാക്കി തുടർനടപടി സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു നിങ്ങൾക്കും പരസ്യങ്ങൾ നൽകാം

Read More

മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു AIYF കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

ഭരണകൂട ഒത്താശയോടെ കലാപം  മണിപ്പൂരിൽ സൃഷ്ടിക്കുകയാണ് എന്ന് ആരോപിച്ചു കൊണ്ട് ,  BJP സർക്കാരിനെതിരെ,  മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് AIYF കടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. കടയ്ക്കലിൽ നിന്നും നിന്നും ആരംഭിച്ചു ചിങ്ങേലിയിൽ അവസാനിച്ച  നൈറ്റ്‌ മാർച്ച്‌   AIYF കടയ്ക്കൽ മണ്ഡലം പ്രസിഡന്റ്‌ സ: സോണി ചിതറയുടെ അധ്യക്ഷതയിൽ AIYF ജില്ലാ പ്രസിഡന്റ്‌ സ:ടി. എസ് നിതീഷ്  ഉദ്ഘാടനം ചെയ്തു. AIYF കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ: അശോക് R നായർ…

Read More

കടയ്ക്കൽ കുമ്മിൾ സ്വദേശിനിയായ ഏഴുവയസുകാരിക്ക് കന്നുകാലികളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു.

കടയ്ക്കൽ കുമ്മിൾ സ്വദേശിനിയായ ഏഴുവസുകാരിക്ക് കന്നുകാലികളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു.കല്ലറയ്ക്കടുത്ത് മായാ ഭവനിൽ മനോജ് കുമാറിന്റെയും ചിത്രലേഖയുടെയും മകൾ ദേവനന്ദയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവന ന്തപുരം എസ്.എ. ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലതൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച കുട്ടിയുടെ മുഖത്ത് കഴിഞ്ഞ 30 ന് നീര് പടർന്നതോടെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചു. രണ്ട് ദിവസത്തിനുള്ളിൽ നീര് കുറഞ്ഞെങ്കിലും വിട്ടു മാറാത്ത പനിയായി. തുടർന്ന് നടത്തിയ പരിശോധനയിൽ പ്ലേറ്റ്ലെറ്റ് കൗണ്ട്…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്  കടയ്ക്കൽ  ബഹുജന  കൂട്ടായ്മ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കടയ്ക്കൽ ബഹുജനകൂട്ടായ്മ ക്യാമ്പയിൻ നടത്തി.ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ സന്തോഷിന്റെ അധ്യക്ഷതയിലയിരുന്നു പരിപാടി. കൊല്ലത്തിന്റെ എം.പി, എൻ.കെ പ്രേമചന്ദ്രൻ പ്രതിഷേധയോഗം ഉത്ഘാടനം ചെയ്തു.കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം നസീർ മുഖ്യ പ്രഭാഷണം നടത്തി. മുൻ INC ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ സാജൻ , കെ.പി.സി.സി മെമ്പർ ഷിജു , ഡി.സി.സി മെമ്പർ ചന്ദ്രബോസ് , കടക്കൽ താജുദീൻ , കടയ്ക്കൽ മണ്ഡലം…

Read More

കൊല്ലം കടയ്ക്കലിൽ സമി ഖാൻ ഒമ്പത് മാറ്റങ്ങളുള്ള വ്യാജ മാർക്ക് ലിസ്റ്റാണ് ഹാജരാക്കിയത്.

കൊല്ലം കടയ്ക്കലിൽ ഡി.വൈ.എഫ്.ഐ പ്രവർത്തികൻ സമി ഖാനാണ് ഒമ്പത് മാറ്റങ്ങളുള്ള വ്യാജ മാർക്ക് ലിസ്റ്റാണ് ഹാജരാക്കിയത്. ആപ്ലിക്കേഷൻ നമ്പർ, ഫോണ്ട്, ഫോർമാറ്റ് എന്നിവയിൽ വ്യത്യാസം കാണാം. സമീഖാൻ മുമ്പും വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. 2021-ൽ അദ്ദേഹം വ്യാജമാർക്ക് ലിസ്റ്റ് തയ്യാറാക്കി വെറ്ററിനറി സർവകലാശാലയിൽ പ്രവേശനം നേടാൻ ശ്രമിച്ചിരുന്നു. എന്നാൽ, അന്ന് മാർക്ക് കുറഞ്ഞതിനാൽ പ്രവേശനം ലഭിച്ചില്ല, സമി ഖാനെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊല്ലം ചിതറ മടത്തറയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ സമീഖാനെ നീറ്റ് പരീക്ഷയുടെ…

Read More

കടയ്ക്കൽ നിലമേൽ റോഡിൽ മരം കടപുഴകി വീണു.ഗതാഗതം തടസപ്പെട്ടു

കടയ്ക്കൽ: കടയ്ക്കൽ നിലമേൽ റോഡിൽ വന്മരം കടപുഴകി വീണു. വെള്ളമ്പാറയിലാണ് കൂറ്റൻ മരം വീണു ഗതാഗതം പൂർണമായും സ്തംഭിച്ചത്. പ്രദേശവാസികളും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ്.

Read More