Headlines

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ; യുവാക്കൾ സഞ്ചരിച്ചത് കടയ്ക്കൽ സ്വദേശിയുടെ വാഹനം

KL 82 5419 എന്ന പൾസർ NS ന്റെ ആർ സി ഓണർ കടയ്ക്കൽ സ്വദേശി ഹരീഷ് എന്ന വ്യക്തിയുടെതാണ് . KSRTC ബസിനെ മറികടക്കുന്നതിനിടെ മറ്റൊരു ഇരുചക്ര വാഹനത്തിനെ ചവിട്ടി വീഴ്ത്തുന്നതാണ് വൈറലാകുന്നു വീഡിയോ. വീഡിയോ വൈറലാകുന്നതോടെ എം വി ഡിയും കടയ്ക്കൽ പോലീസിന്റെ സഹായത്തോടെ വാഹനം കസ്റ്റഡിയിൽ എടുത്തു . വാഹനം ഓടിച്ചത് RC ഓണർ ഹരീഷിന്റെ അനുജൻ ശ്രീകാന്ത് എന്നാണ് അറിയാൻ കഴിയുന്നത്. വാഹനം ഓടിച്ചവരുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യും എന്നാണ് ആർ…

Read More

കടയ്ക്കലിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ വയോധികൻ മരണപ്പെട്ടു

കടയ്ക്കലിൽ കിണറ്റിൽ അകപെട്ട മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു.അരി നിരത്തിൻ പാറ അശ്വതിയിൽ അറുപത്തിയഞ്ച് വയസ്സുളള ഉണ്ണികൃഷ്ണകുറുപ്പാണ് മരണപ്പെട്ടത്. നാലരമണിയോടെ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയതായിരുന്നു ഇദ്ദേഹം. കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശയായ ഉണ്ണി കൃഷ്ണകുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തി കരയ്ക്ക് കയറ്റി. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. കിണറ്റിൽ അകപ്പെട്ട ആടിനേയും രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

കടയ്ക്കലിൽ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞ യുവാവ്  മരണപ്പെട്ടു

കടയ്ക്കലിൽ നിയന്ത്രണംവിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞു വന്ന 53 കാരൻ മരണപ്പെട്ടു. കടയ്ക്കൽ കാഞ്ഞിരത്തുമ്മൂട് ഐയിരക്കുഴി സഫീ മൻസിലിൽ 53 വയസ്സുള്ള സഫിയുദീൻ ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽഇരിക്കെ മരണപ്പെട്ടത്. ഈ കഴിഞ്ഞ ഇരുപതാം തീയതി ഉച്ചയോടുകൂടികടക്കൽ പാറക്കാടു വച്ച് നിയന്ത്രണം വിട്ടു ബൈക്ക് റോഡിന്റെ സൈഡിലേക്ക് മറിഞ്ഞു അപകടത്തിൽ പെടുകയായിരുന്നു.

Read More

കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ദിവസമായ 20നു നടക്കുന്ന കുത്തിയോട്ടവും കുതിര എടുപ്പിനും മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണം

കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ തിരുവാതിര ദിവസമായ 20നു നടക്കുന്ന കുത്തിയോട്ടവും കുതിര എടുപ്പിനും മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർണ്ണം. 15 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവ പരിപാടികളാണ് ഇത്തവണ സംഘടിപ്പിച്ചിട്ടുള്ളത്. ആൽത്തറമൂട്, കിളിമരത്തുകാവ് എന്നിവിടങ്ങളിൽ നിന്നു കുതിര എടുപ്പ് തുടങ്ങും. 6 കുതിരകൾ ആണ് ഇത്തവണ ഉള്ളത്. രാത്രി വിവിധ കരകളിൽ നിന്നു കെട്ടുകാഴ്ചകളോടെ ഘോഷയാത്ര ക്ഷേത്രത്തിൽ എത്തും. കുതിര എടുപ്പ് ദിവസം കടയ്ക്കൽ ടൗൺ ആൽത്തറമൂട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. മോട്ടർ ഓണേഴ്സ് ആൻഡ്…

Read More

കടയ്ക്കൽ ദേവീ ഭക്തിഗാനം ‘കടയ്ക്കലമ്മ’ പ്രകാശനം ചെയ്തു

കടയ്ക്കൽ ദേവിയുടെ ഭക്തിഗാനം കടയ്ക്കലമ്മ ക്ഷേത്രത്തിൽ വെച്ച് പ്രകാശനം നടന്നു. രചനയും, നിർമ്മാണവും അജയകുമാർ റ്റി, സംഗീതം മനോജ്, ആലാപനം ദേവീകൃഷ്‌, തുലസീഭായി, ബഹുലേയൻ പിള്ള എന്നിവർ ചേർന്നാണ് സമർപ്പണം ഇന്ന് രാവിലെ(16-02-2024) ദേവീ ക്ഷേത്രത്തിൽ പീടിക കുറുപ്പ് ഗാനത്തിൻ്റെ സി ഡി പൂജിച്ചു നൽകി. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഐ അനിൽ കുമാറിന് കൈമാറി. ഉപദേശക പ്രസിഡൻ്റ് എസ് വികാസ്, ബിനോജ് തുടയന്നൂർ, ഇതിൻ്റെ അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

കടയ്ക്കലിൽ വീണ്ടും ബൈക്ക് മോഷണം

KL 08 N 1979 നമ്പറിലുള്ള  സ്പ്ളെണ്ടർ  ബൈക്കാണ് മോഷണം പോയത്. കടയ്ക്കൽ പഴയ ചന്തയിൽ  നിന്നും ഇന്ന് വൈകുന്നേരം 6.30-8.15 ന് ഇടയിൽ കാണാതെ പോയി . കണ്ട് കിട്ടുന്നവർ 9497413199, 7994913001 ഈ നമ്പറിൽ വിളിക്കുക ചെയ്യുക വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിൽ മദ്യലഹരിയിൽ ഓടിച്ച കാർ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ച് മറിഞ്ഞു ദമ്പതികൾക്ക് പരുക്ക്

കടയ്ക്കൽ മദ്യലഹരിയിൽ യു വാവ് ഓടിച്ച (KL 23 J 4872) കാർ നിയന്ത്രണം വിട്ടു സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോകാൻ ശ്രമിക്കവേ മറിഞ്ഞു. ഡ്രൈവർ കല്ലറ പാ ങ്ങോട് റെയിൻബോ നിവാസിൽ സിറാജുദീനെ (33) പൊലീസ് കസ്‌റ്റഡിയിൽ എടുത്ത ശേഷം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഇടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ കടയ്ക്കൽ കൊടിഞ്ഞം ഗോകുൽ നിവാസിൽ ബ്രിജേഷ് (41), ഭാര്യ ചിത്ര (38) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട്…

Read More

കടയ്ക്കൽ സ്വദേശി തമിഴ്നാട് നാട്ടിൽ ബൈക്ക് അപകടത്തിൽ മരിച്ചു

ചെന്നൈയ്ക്കടുത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കടയ്ക്കൽ ശങ്കർ നഗർ ഗീതാ മന്ദിരത്തിൽ ജയന്റെയും ബിന്ദുവിന്റെയും മകൻ നന്ദു ജയൻ (26) ആണ് മരിച്ചത്. ചെന്നൈയിൽ ഡെക്കറേഷൻ കമ്പനിയിൽ ജീവനക്കാരൻ ആയിരുന്നു. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. സഹോദരി ജയശ്രീയു ടെ വിവാഹം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷം ജോലി സ്‌ഥലത്തേക്ക് മട ങ്ങിയതാണ് നന്ദു. അപകടം അറിഞ്ഞു ഉടൻ ബന്ധുക്കൾ സ്ഥലത്തേക്ക് തിരിച്ചു. ഇന്നു പോസ്റ്റ്മോർ ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി രാത്രിയോടെ ശങ്കർ നഗറിലെ വീട്ടിൽ…

Read More

കടയ്ക്കൽ ആനപ്പാറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; ഗുരുതര പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കടയ്ക്കൽ ആനപ്പാറയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആനപ്പാറ റേഷൻ കടയുടെ സമീപമാണ് രാത്രി 7.30 ഓടെ അപകടം ഉണ്ടായത് . R15 ബൈക്കും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. ബൈക്ക് വേഗതയിൽ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. കാലിന് ഗുരുതര പരിക്കേറ്റ രവീന്ദ്രൻ പിള്ള 60 വയസ്സ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ പോലീസ് സംഭവ സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കടയ്ക്കലിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പോലീസ് പിടിയിൽ

കടയ്ക്കൽ പഞ്ചായത്തിന് സമീപം ഉളള പാർക്കിംഗ്ൽ നിന്നും ബൈക്ക് ഇന്ന് ഉച്ചയോടെഗ്രൗണ്ടിൽ പാർക്ക് ചെയ്‌തിരുന്ന R15 ബൈക്കാണ് മോഷ്ടിച്ചു കടന്നുകളഞ്ഞ കിളിമാനൂർ മഞ്ഞപ്പറ മലപ്പേരൂർ സ്വദേശി 22 വയസ്സുകാരൻ ബിനോയിയെ കടയ്ക്കൽ പോലീസ് പിടികൂടി. ചടയമംഗലം മുരുക്കുമൺ സ്വദേശി സൈഫിന്റെ ഉടമസ്ഥതയിലുളള KL-82 5185 യെന്ന നമ്പരിലുള്ള ബൈക്കാണ് മോഷണം പോയത്. വാഹനം പാർക്ക് ചെയ്ത ഉടമ കടയ്ക്കൽ താലൂകാശുപത്രിയിൽ പോയി മടങ്ങി വരുമ്പോൾ വാഹനം കാണാനില്ല.തുടർന്നാണ് കടയ്ക്കൽ പോലീസിൽ പരാതി നൽകിയത്.. വാർത്ത നൽകാനും പരസ്യങ്ങൾ…

Read More
error: Content is protected !!