വീട്ടമ്മയെ പീഡിപ്പിച്ചു എന്ന പരാതിയിൽ കടയ്ക്കൽ സ്വദേശി അറസ്‌റ്റിൽ

വിവാഹിതയും മുപ്പതുകാരിയുമായ വീട്ടമ്മയെ വിവാഹം കഴിക്കാമെന്ന് വാഗ്ദ‌ാനം നൽകി ഇരുപത്തിനാലുകാരൻ പീഡിപ്പിച്ചതായി പരാതി. ഇൻസ്‌റ്റഗ്രാമിലൂടെയാണ് യുവാവും വീട്ടമ്മയും അടുപ്പമായത്. വീട്ടമ്മയുടെ പരാതിയിൽ യുവാവിനെ അറസ്‌റ്റു ചെയ്തു. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി 24 വയസ്സുള്ള അനുജിത്തിനെയാണ് കടയ്ക്കൽ പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാണ് വീട്ടമ്മയും അനുജിത്തും തമ്മിൽ അടുപ്പമായത്. തിരുവനന്തപുരത്തും ബെംഗളുരുവിലുമായി ഇവർ മാസങ്ങളായി ഒരുമിച്ചു താമസിച്ചു വരുകയായിരുന്നു. യുവാവുമായുളള ബന്ധം തുടരുന്നതിനിടെ വീട്ടമ്മ വിദേശത്തുളള ഭർത്താവിന് സന്ദേശം അയച്ചത് യുവാവ് കണ്ടെത്തിയതോടെ പ്രശ്‌നമായി. വിവാഹിതയാണെന്നും മുപ്പതുവയസുണ്ടെന്നും…

Read More