
ചിതറ സൊസൈറ്റിമുക്കിൽ വാഹനത്തിന്റെ ഓയിൽ ലീക്ക് ആയി നിരവധി വാഹനങ്ങൾ അപകടത്തിൽ
ചിതറ സൊസൈറ്റിമുക്കിൽ വാഹനത്തിന്റെ ഓയിൽ ലീക്ക് ആയി നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടു. വിതുര സ്വദേശിയുടെ കാറിൽ നിന്നും ഓയിൽ ടാങ്ക് പൊട്ടി റോഡിൽ ഓയിൽ വീണതിനെ തുടർന്ന് ഇരുചക്ര വാഹന യാത്രികറാണ് അപകടത്തിൽ പെട്ടത്. തുടർന്ന് സൊസൈറ്റിമുക്ക് നിവാസികൾ കടയ്ക്കൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ഫയർഫോഴ്‌സ് എത്തി മറ്റ് നടപടികൾ സ്വീകരിക്കുകയുമായിരുന്നു . സാരമായി പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.