
ക്ഷേത്രത്തിലെ വിപ്ലവഗാനത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ക്ഷേത്രത്തിലെ ഉത്സവത്തിൽവിപ്ലവ ഗാനം പാടിയതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങൾ വിപ്ലവഗാനങ്ങൾ പാടാനുള്ള സ്ഥലമല്ലെന്നും കോടതി പറഞ്ഞു. മാർച്ച് 10-നാണ് കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ ഗായകൻ അലോഷി വിപ്ലവഗാനം പാടിയത്. ഇത് പിന്നീട് വൻവിവാദമായിരുന്നു. ഒരു ക്ഷേത്രത്തിൽ ഇത്തരം പരിപാടി നടത്താൻ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് ക്ഷേത്ര ഉത്സവമാണെന്നും അല്ലാതെ കോളേജ് ആന്വൽ ഡേയോ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയോ അല്ലെന്നും കോടതി പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ക്ഷേത്ര ചടങ്ങുകളും അതോടൊപ്പം ക്ഷേത്രത്തിൽ നടത്താൻ കഴിയുന്ന മറ്റു…