fbpx
Headlines

ചിതറ ഓയിൽ ഫാമിൽ കടന്നൽ ആക്രമണം; ഒൻപതോളം പേർക്ക് കുത്തേറ്റു

ചിതറ ഓയിൽ ഫാർമിൽ ജോലിയിൽ ഏർപ്പെട്ടു നിന്നവർക്ക് നേരെ കടന്നൽ ആക്രമണം. നിരവധി പേർക്ക് കുത്തേറ്റു. മോളി(39),രാജേഷ് കുമാർ (40),റംസീന (39),സിന്ധു(38) ,രാജി (34) ,വിപിൻ (37),ആശ (38), ശാലിനി(38), ഷീബ (40), എന്നിവർക്കാണ് കടന്നാലിന്റെ കുത്തേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കുത്തേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി വിട്ടയച്ചു. ചിതറ ഓയിൽ ഫാം മേഖലയിൽ വിനോദത്തിന് എത്തുന്നവർ നിരവധി പേരാണ്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കുളത്തുപ്പുഴയിൽ കടന്നൽ ആക്രമണം 13 പേർക്ക് പരിക്ക്; പരിക്കേറ്റത് ഏറെയും തൊഴിലുറപ്പ് തൊഴിലാളികൾക്ക്

കുളത്തുപ്പുഴ കാണ്ഡചിറ ഓയിൽ ഫാമിലാണ് ആക്രമണം ഉണ്ടായത്. സമീപത്ത് ജോലിയിൽ ഏർപ്പെട്ട് നിന്ന തൊഴിലുറപ്പ് തൊഴിലാളികളെയും ഓയിൽ ഫാം തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. അനുരാജ് , പുഴ്പകുമാർ ,വിലാസിനി എന്നിവരെ പുനലൂർ താലൂക്ക് ആശുപത്രിയിലും ഷീജ, സനൽ ,ജിഷ്ണു, രാജേന്ദ്രൻ, അംബിക, ഭവാനി എന്നിവരെ കുളത്തുപ്പുഴ ഗവർമെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . രാവിലെ പതിനൊന്നു മണിയോടെയാണ് കടന്നൽ ആക്രമണം ഉണ്ടായത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

തൊഴിലുറപ്പ് ജോലിക്കിടെ കടന്നലാക്രമണം; ഒരു മരണം

തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ കടന്നലാക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ 70 വയസുള്ള തിലകനാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കിയിരുന്നു. പുൽക്കാടുകൾ വെട്ടുന്നതിനിടെ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കടന്നൽ കുത്തേറ്റ തിലകനുൾപ്പടെയുള്ളവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിലകന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലെത്തിച്ചു. പരസ്യങ്ങൾ…

Read More